കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ അനധികൃത നിയമന നീക്കത്തിനെതിരെ സഹകരണ ജനാധിപത്യ വേദി പ്രതിഷേധ ധർണ നടത്തി.

adminmoonam

 

കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ പി.ടി.എസ്. പ്രമോഷനെതിരെയും, പിൻവാതിൽ നിയമന നീക്കത്തിനെതിരായും സഹകരണ ജനാധിപത്യ വേദി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ബേങ്ക് ഹെഡ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണനടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ് ജയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. മുണ്ടേരി ഗംഗാധരൻ, സി.എ. അജീർ, വി.എൻ. എരിപുരം, എസ്.മുഹമ്മദ്, ആനന്ദ് ബാബു തുടങ്ങി പ്രമുഖ സഹകാരി നേതാക്കൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News