ഏറാമല സഹകരണ ബാങ്കിന്റെ കോക്കനട്ട് കോംപ്ലക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം കാസര്‍ഗോഡും, നാളീകേര വികസന ബോര്‍ഡ് കൊച്ചിയും സംയുക്തമായി ലോക നാളികേര ദിനാആഘോഷം നടത്തി. ആഘോഷത്തോടനുബന്ധിച്ച് നാളികേര സംസ്‌കരണ മേഖലയില്‍ ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കോക്കനട്ട് കോംപ്ലക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ആദരം നല്‍കി. കേന്ദ്ര കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രി ശോഭ കരന്തലജെയില്‍ നിന്നും ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍, നിഷാന്ത് എം.കെ എന്നിവര്‍ അനുമോദനം ഏറ്റുവാങ്ങി.
കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.ബി പട്ടേല്‍ശ, രേണുകുമാര്‍ ബി.എച്ച്, വൈസ് ചെയര്‍മാന്‍ സി.ഡി.ബി കൊച്ചി, ഹനുമന്ത് ഗൗഡ ചീഫ് കോക്കനട്ട് ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി.ഡി.ബി കൊച്ചി,വൈസ് ചെയര്‍മാന്‍ സി.ഡി.ബി കൊച്ചി എന്നിവര്‍ പങ്കെടുത്തു. നാളികേരത്തിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, വെര്‍ജ്ജിന്‍ ഓയില്‍, വെന്ത വെളിച്ചെണ്ണ, ഹെയര്‍ ഓയില്‍, നിലവിളക്കെണ്ണ, തേങ്ങാപ്പിണ്ണാക്ക് എന്നിവ ഉല്‍പ്പാദിപ്പിച്ച് മയൂരം ബ്രാന്റില്‍ വിപണനം ചെയ്തുവരുന്നു. ഇതിന് പുറമെ കോക്കനട്ട് ചിപ്‌സ്, തേങ്ങാപ്പാല്‍പൊടി, അരച്ച തേങ്ങ എന്നിവയും ഉടന്‍ തന്നെ മയൂരം ബ്രാന്റില്‍ വിപണിയിലിറക്കും. നാളികേര കര്‍ഷകരില്‍ നിന്ന് വിപണി വിലയേക്കാള്‍ അധികം വില നല്‍കിയാണ് തേങ്ങ സംഭരിക്കുന്നത്.