ഏത്തക്കായ, മരച്ചീനി ചിപ്‌സ് ഉത്പാദിപ്പിക്കുന്ന പ്ലാന്റ് : കുന്നുകരയില്‍ അഗ്രി പ്രോഡക്ട്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് യൂണിറ്റ് ആരംഭിച്ചു

[mbzauthor]

സഹകരണമേഖലയില്‍ പുതിയൊരു മൂല്യവര്‍ധിത ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് കൂടി ആരംഭിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച എറണാകുളം
കുന്നുകര അഗ്രി പ്രോഡക്ട്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് യൂണിറ്റ് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.

സഹകരണമേഖലയില്‍ ഉയര്‍ന്നുവരുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സഹകരണവകുപ്പിന്റെയും പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് സോളാര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.വി. രവീന്ദ്രന്‍, സി.കെ. കാസിം, എം.എ. അബ്ദുള്‍ ജബ്ബാര്‍, ബീന ജോസ്, വി.എം. ശശി, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജോസ്സാല്‍ ഫ്രാന്‍സിസ് തോപ്പില്‍, നോര്‍ത്ത് പറവൂര്‍ താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജിത, എ.ഐ.എഫ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സൗമിത്രി, കേരള ബാങ്ക് കുറുമശ്ശേരി ബ്രാഞ്ച് മാനേജര്‍ മാഗി പോള്‍, പാറക്കടവ് അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പുഷ്യരാജ്, കുന്നുകര കൃഷി ഓഫീസര്‍ സാബിറാ ബീവി, കൃഷിക്കൊപ്പം കളമശ്ശേരി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, അഗ്രോ നേച്ചര്‍ എം.ഡി രഞ്ജിത് രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി കെ.എസ്. ഷിയാസ് പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു സ്വാഗതവും എസ്. ബിജു നന്ദിയും പറഞ്ഞു.

ഏത്തക്കായ, മരച്ചീനി എന്നിവയില്‍നിന്നും വാക്വം ഫ്രൈഡ് ചിപ്‌സ് ഉത്പാദിപ്പിക്കുന്ന യൂണിറ്റ് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക. കുറഞ്ഞ ഓയില്‍ കണ്ടന്റോടെ വിവിധ ഫ്‌ലേവറുകളിലായി chip- coop എന്ന ബ്രാന്റിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്കെത്തുക.

കുന്നുകര സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ യൂണിറ്റ് വിദേശ വിപണിയിലേക്കടക്കം ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാനും ലക്ഷ്യമിടുന്നുണ്ട്. വിദേശ ടെക്‌നോളജിയോടെ പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ മെഷീനറിയും സഹകരണ മേഖലയില്‍ നിന്നാരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന നിരവധി ആനുകൂല്യങ്ങളും ഈ ബ്രാന്റിന് ലഭ്യമായിട്ടുണ്ട്. കൂടാതെ പുതിയ സംരംഭങ്ങള്‍ക്കുള്ള സഹായം നല്‍കുന്നതിന്റെ വിവരം ലഭ്യമാക്കാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വ്യവസായ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തിങ്കളാഴ്ചയും ബുധനാഴ്ചയും ഹെല്‍പ് ഡെസ്‌ക് സൗകര്യവും ഒരുക്കിയിട്ടുണ്ട് – മന്ത്രി പി രാജീവ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

[mbzshare]

Leave a Reply

Your email address will not be published.