ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിന്റെയും, പുത്തന്‍ വസ്ത്രങ്ങള്‍ ന്യായ വിലയില്‍ ലഭിക്കുന്ന നവീകരിച്ച നീതി വസ്ത്രാലയത്തിന്റയും ഉദ്ഘാടനം എന്‍.കെ അക്ബര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ഇന്‍സുലിന്‍ 18 ശതമാനവും മറ്റു മരുന്നുകള്‍ക്ക് 13 ശതമാനം മുതല്‍ 60 ശതമാനം വരെയുമാണ് വിലക്കുറവ്.

സഹകാരികള്‍ക്ക് മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്നുളള ചികിത്സാ ധനസഹായ വിതരണം മുന്‍ ബാങ്ക് പ്രസിഡന്റ് എം.എ. ഹാരിസ് ബാബു നിര്‍വ്വഹിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതു കണ്ണന്‍, സഹകരണ സംഘം ചാവക്കാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.എസ് രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ സുദര്‍ശനന്‍, തളിക്കുളം ബ്ലാക്ക് പഞ്ചായത്തംഗം കെ.ബി സുധ, ഏങ്ങണ്ടിയൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈനി കൃഷ്ണന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. വി.കെ ജ്യോതിപ്രകാശ്, കെ.ആര്‍ രാജേഷ്, കെ.വി നാരായണന്‍ ഇളയത്, പി.എം മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് കേരാച്ചന്‍ സ്വാഗതവും ഡയറക്ടര്‍ പി.പി പ്രഭാത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News