എം.വി.ആർ ഫാർമകെയറിന്റെ കൂളിമാട് ശാഖ തുടങ്ങി
കാൻസറിന്റെ ഉൾപ്പെടെയുള്ള മരുന്നുകൾ തികച്ചും ന്യായമായ ശരിവിലയിൽ രോഗികളിലേക്ക് എത്തിക്കുന്ന എം.വി.ആർ ഫാർമ കെയറിന്റെ കോഴിക്കോട് മാവൂർ കൂളിമാട് ശാഖ പ്രവർത്തനമാരംഭിച്ചു. എം.വി.ആർ കാൻസർ സെന്റർ
മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ ഉദ്ഘാടനം ചെയ്തു. ഡോ. മനു ലാൽ(ചെറുവാടി ഹെൽത്ത് സെന്റർ), എൻ.കെ. അബ്ദുറഹ്മാൻ (കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ഉമ്മർ മാഷ് ( മുൻ പഞ്ചായത്ത് പ്രസിഡന്റ്), അയ്യൂബ് .ടി.സി (ക്രസ്റ്റ് ജനറൽ കൺവീനർ),ടി.സി. അബ്ദുൽ മജീദ് (ഇ.ഐ.ടി.എസ് സി.ഇ.ഒ), ജയകൃഷ്ണൻ, രാഹുൽ, ഷാജി, ഷിജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.