എ.ആർ.നഗർ സർവീസ് സഹകരണ ബാങ്ക് മൂന്ന് കോടി രൂപ, പലിശ രഹിത വായ്പ നൽകി. രണ്ടാമത് നീതി മെഡിക്കൽ സ്റ്റോർ തുറന്നു.
മലപ്പുറം എ.ആർ.നഗർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് ഏകദേശം മൂന്ന് കോടി രൂപ പലിശ രഹിത വായ്പ നൽകി. ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു. ബാങ്കിന്റെ രണ്ടാമത് നീതി മെഡിക്കൽ സ്റ്റോർ പ്രസിഡണ്ട് കെ.ടി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആഡിറ്റ് ഡയറക്ടർ എ.പി. മൊയ്തീൻകുട്ടി ആദ്യവില്പന നിർവഹിച്ചു. സൗജന്യ മെഡിക്കൽ ക്ലിനിക്കിന്റെ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡന്റ് സി. കെ. ആലസൻകുട്ടി നിർവഹിച്ചു.
എ ആർ നഗർ പഞ്ചായത്തിലെ നിർധനരായ ഭവനരഹിതർക്ക്1.4 കോടി രൂപ ചിലവിൽ 28 വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ടെന്നും ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. അഞ്ചു കോടി രൂപ ചെലവിൽ 100 വീടുകൾ സൗജന്യമായി നിർമിച്ചു നൽകാനാണ് ബാങ്ക് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 22 വീടുകളുടെ താക്കോൽദാനം ഇതിനകം തന്നെ പി കെ കുഞ്ഞാലിക്കുട്ടി എംപി നിർവഹിച്ചിരുന്നു. നീതി മെഡിക്കൽ സ്റ്റോറിന്റെയും മുഴുവൻസമയ മെഡിക്കൽ സ്റ്റോറിന്റെയും ഉദ്ഘാടനചടങ്ങിൽ ഭരണസമിതി അംഗങ്ങളും സഹകാരികളും ജീവനക്കാരും പങ്കെടുത്തു.