ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ നാളെ സഹകരണ വെബിനാർ സംഘടിപ്പിക്കുന്നു.
കേരള സ്റ്റേറ്റ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്  ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ നാലിന്, വെബിനാർ സംഘടിപ്പിക്കുന്നു.ആർ.ബി.ഐ  കടന്നുകയറ്റവും കേരളത്തിലെ സഹകരണ മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ്  വെബിനാർ.

അന്താരാഷ്ട്ര സഹകരണ ദിനമായ നാളെ  വൈകിട്ട് 4 മുതൽ ആരംഭിക്കുന്ന വെബിനാർ  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും, പ്ലാനിംഗ് ബോർഡ് ബോർഡ് മുൻ ഉപാധ്യക്ഷൻ  സി പി ജോൺ സെമിനാർ നയിക്കുകയും, കെപിസിസി വൈസ് പ്രസിഡണ്ട്  ശൂരനാട് രാജശേഖരൻ , സഹകരണ ജനാധിപത്യ വേദി ചെയർമാൻ  കരകുളം കൃഷ്ണപിള്ള , എം.വി.ആർ  കാൻസർ സെൻറർ ചെയർമാൻ  സി എൻ വിജയകൃഷ്ണൻ , മാർക്കറ്റ്ഫെഡ് ചെയർമാൻ അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജനറൽ സെക്രട്ടറി  അശോകൻ കുറുങ്ങപള്ളി, സംഘടനാ സംസ്ഥാന പ്രസിഡൻറ്  സുനിൽകുമാർ ,ജനറൽ സെക്രട്ടറി  എം രാജേഷ് കുമാർ , ട്രഷറർ  പി കെ ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.


 
							 
							