ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ നാളെ സഹകരണ വെബിനാർ സംഘടിപ്പിക്കുന്നു.

adminmoonam

കേരള സ്റ്റേറ്റ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ നാലിന്, വെബിനാർ സംഘടിപ്പിക്കുന്നു.ആർ.ബി.ഐ കടന്നുകയറ്റവും കേരളത്തിലെ സഹകരണ മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വെബിനാർ.

അന്താരാഷ്ട്ര സഹകരണ ദിനമായ നാളെ വൈകിട്ട് 4 മുതൽ ആരംഭിക്കുന്ന വെബിനാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും, പ്ലാനിംഗ് ബോർഡ് ബോർഡ് മുൻ ഉപാധ്യക്ഷൻ സി പി ജോൺ സെമിനാർ നയിക്കുകയും, കെപിസിസി വൈസ് പ്രസിഡണ്ട് ശൂരനാട് രാജശേഖരൻ , സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള , എം.വി.ആർ കാൻസർ സെൻറർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ , മാർക്കറ്റ്ഫെഡ് ചെയർമാൻ അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ , കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപള്ളി, സംഘടനാ സംസ്ഥാന പ്രസിഡൻറ് സുനിൽകുമാർ ,ജനറൽ സെക്രട്ടറി എം രാജേഷ് കുമാർ , ട്രഷറർ പി കെ ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!