ഇഫ്‌കോ-ടോക്കിയോ ഷുവര്‍ട്ടി ബോണ്ടുകള്‍ പുറത്തിറക്കി

Moonamvazhi

പ്രമുഖസഹകരണസ്ഥാപനമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ്‌ ഫെര്‍ടിലൈസര്‍ കോഓപ്പറേറ്റീവ്‌ ലിമിറ്റഡും (ഇഫ്‌കോ) ജപ്പാനിലെ ടോക്കിയോ മറൈന്‍ ഗ്രൂപ്പും തമ്മിലുള്ള സംയുക്തസംരംഭമായ ഇഫ്‌കോ-ടോകിയോ ജനറല്‍ ഇന്‍ഷുറന്‍സ്‌ ഷുവര്‍ട്ടി ബോണ്ടുകള്‍ പുറത്തിറക്കി. ഇന്ത്യയിലെ അടിസ്ഥാനസൗകര്യവികസനത്തെ സഹായിക്കുകയാണ്‌ ഉദ്ദേശ്യം. നിയമപരമായി നടപ്പിലാക്കിയെടുക്കാവുന്ന ഈ ഉടമ്പടികള്‍ വികസനപദ്ധതികള്‍ക്കു പരമ്പരാഗത ബാങ്ക്‌ ഗ്യാരന്റികള്‍ക്കു പകരമായി റിസ്‌ക്‌ കുറയ്‌ക്കാന്‍ ഉപയോഗിക്കാവുന്നവയാണ്‌. വികസനപദ്ധതികള്‍ കരാര്‍ എടുത്തു നടപ്പാക്കുന്നവരിലേക്കു കൂടുതലായി കടന്നുചെല്ലാന്‍ ഇഫ്‌കോ-ടോക്കിയോക്ക്‌ ഇതുമൂലം കഴിയുമെന്നാണു പ്രതീക്ഷ. നിര്‍മാണമേഖലയില്‍ ഇതുവരെ 1.7 ട്രില്യണ്‍ ബാങ്ക്‌ഗ്യാരന്റികള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്‌. 2020-ഓടെ ഇതു മൂന്നുട്രില്യണ്‍ ആകുമെന്നാണു കണക്കുകൂട്ടല്‍. കരാറെടുത്തയാള്‍ കരാര്‍ പ്രകാരം ചെയ്യേണ്ടകാര്യങ്ങള്‍ ചെയ്യുമെന്നും അതില്‍ വീഴ്‌ചവന്നാല്‍ ബോണ്ട്‌ എടുത്തയാള്‍ക്കു ഒരു സാമ്പത്തികനഷ്ടപരിഹാരം നല്‍കുമെന്നുമുള്ള ഉറപ്പാണു ഷുവര്‍ട്ടി ബോണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 838 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!