ആര്യങ്കാവ് ബാങ്ക് അഞ്ച് ലക്ഷം രൂപ നല്‍കി

[mbzauthor]

ആര്യങ്കാവ് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷത്തി ഇരുപത്തി ആറായിരത്തി എണ്ണൂറ്റി എണ്‍പത്തി ഒന്‍പത് രൂപ (5,26,889) നല്‍കി. ബാങ്ക് , ഭരണ സമിതി അംഗങ്ങള്‍, സിറ്റിങ് ഫീസ്, ജീവനക്കാര്‍ എന്നിവരുടെ ഒരു ദിവസത്തെ വേതനമാണ് നല്‍കിയത്.

ബാങ്ക് പ്രസിഡന്റ് അഡ്വ. പി.ബി.അനില്‍മോന്‍ തുക പുനലൂര്‍ സഹകരണ സംഘം അസി. രജിസ്ട്രാര്‍ എസ്. മധു, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എന്‍.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് സി. ചന്ദ്രന്‍, സെക്രട്ടറി വി.വിജുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.