ആനയടി ക്ഷീര സംഘത്തില്‍ സഹായവിതരണം നടത്തി

moonamvazhi

ശൂരനാട് ആനയടി ക്ഷീരോല്‍പാദന സഹകരണ സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കായി 25 ലക്ഷം രൂപയുടെ സഹായങ്ങള്‍ വിതരണം ചെയ്തു. സംഘത്തിലെ 200 ഓളം ക്ഷീരകര്‍ഷകര്‍ക്ക് ഓണക്കറ്റും അഞ്ചു ശതമാനം ബോണസും ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് വിതരണം ചെയ്തത്.വസംഘം പ്രസിഡന്റ് വി. വേണു ഗോപാലക്കുറുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം സെക്രട്ടറി ബിനു ഭരണസമിതി അംഗങ്ങളായ സി. മോഹനന്‍ പിള്ള, പി. ബിജു, രാജേന്ദ്രന്‍, പ്രസന്നന്‍ പിള്ള, രാജേശ്വരി, സരസ്വതി, ശോഭന എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News