അന്താരാഷ്ട്ര സഹകരണ ദിനം- തൃശൂർ പരിശീലന കേന്ദ്രത്തിൽ വിവിധ പരിപാടികൾ നടന്നു.
അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക പരിശീലന കേന്ദ്രത്തിൽ നടന്ന ദിനാഘോഷം ഡെപ്യൂട്ടി രജിസ്ട്രാർ സോണിയ സോമൻ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി.രമ അദ്ധ്യക്ഷയായി.
” അന്തസ്സുള്ള തൊഴിലിന് സഹകരണ സംഘങ്ങൾ” എന്ന വിഷയത്തിൽ റിട്ട. അസി. രജിസ്ട്രാർ ജോയ് ഫ്രാൻസീസ് പ്രഭാഷണം നടത്തി.ദിനാഘോഷത്തിന് തുടക്കം കുറിച്ച് സഹകരണ പതാക ഉയർത്തി. അധ്യാപകരും, വിദ്യാർത്ഥികളും സഹകരണ പ്രതിജ്ഞ ചൊല്ലി.
ദിനാഘോഷത്തിന് അധ്യാപകരായ എം സിദ്ധാർത്ഥൻ, എം.പി.സാലി, സി.പി. മോളി, ടി.ആർ.രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.ചടങ്ങിന്കോളേജ് പ്ലാനിംഗ് ഫോറം കൺവീനർ വി.ജെ ബെന്നി സ്വാഗതവും, സ്നേഹ നന്ദിയും പറഞ്ഞു.