സഹകരണപരീക്ഷാബോര്‍ഡും സംഘങ്ങളും ജീവനക്കാരും: സഹകരണവീക്ഷണം വെബിനാര്‍ 25ന്‌

Moonamvazhi

സഹകരണ പരീക്ഷാബോര്‍ഡ്‌ വഴിയുള്ള നിയമനങ്ങളില്‍ സംഘങ്ങളും ജീവനക്കാരും നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ പരിഹരിക്കാം എന്ന വിഷയത്തില്‍ സഹകരണവീക്ഷണം കൂട്ടായ്‌മ ജൂണ്‍ 25 ബുധനാഴ്‌ച വൈകിട്ട്‌ ഏഴിന്‌ വെബിനാര്‍ സംഘടിപ്പിക്കും. സഹകരണപരീക്ഷാബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌.യു. രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഐസിഎം) മുന്‍ ഡയറക്ടര്‍ ഡോ. എം.വി. ശശികുമാര്‍ മോഡറേറ്റര്‍ ആയിരിക്കും. കുമാരപുരം സര്‍വീസ്‌ സഹകരണബാങ്ക്‌ മുന്‍സെക്രട്ടറി ബൈജുരമേശ്‌ വിഷയം അവതരിപ്പിക്കും. കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ സംസ്ഥാനപ്രസിഡന്റ്‌ ബിനു കാവുങ്കല്‍, സഹകരണവീക്ഷണം ടീം അഡ്‌മിന്‍ പി.കെ. വിനയകുമാര്‍ എന്നിവര്‍ സംസാരിക്കും. സഹകരണവീക്ഷണം കോഓര്‍ഡിനേറ്റര്‍ അരുണ്‍ ശിവാനന്ദന്‍ സ്വാഗതം പറയും. https://chat.whatsapp.com/KABpFxtDl5D2mnQZoLJcHkhttps://chat.whatsapp.com/KABpFxtDl5D2mnQZoLJcHk

എന്ന ലിങ്കിലൂടെ വെബിനാറില്‍ പങ്കെടുക്കുകയും സഹകരണവീക്ഷണത്തില്‍ അംഗമാകുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ [email protected] ഫോണ്‍ +91889356553.

Moonamvazhi

Authorize Writer

Moonamvazhi has 438 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!