വനിതാഫെഡിന് ഓഫീസ് ആയി
കേരള വനിതാ സഹകരണ ഫെഡറേഷന്റെ (വനിതാഫെഡ്) ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് ആസ്ഥാനമായ ജവഹര്‍ സഹകരണ ഭവന്റെ എട്ടാം നിലയിലാണ് ഓഫിസ്. അഡീഷണല്‍ രജിസ്ട്രാര്‍ (ജനറല്‍) സജീവ് കര്‍ത്ത.കെ, അഡീഷണല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) സജീര്‍.എം, ജോയിന്റ് രജിസ്ട്രാര്‍(എസ്.സി,എസ്.ടി) പാര്‍വ്വതി നായര്‍.കെ.എല്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അയ്യപ്പന്‍ നായര്‍.ടി, വനിതാഫെഡ് ചെയര്‍പേഴ്‌സണ്‍ ശ്രീജ.കെ, വൈസ് ചെയര്‍പേഴ്‌സണ്‍ റംല.കെ, മാനെജിങ് ഡയറക്ടര്‍ പ്രമീള.ആര്‍ തുടങ്ങിയവർ പങ്കെടുത്തു.