വൈകുണ്‌ഠമേത്ത സഹകരണഇന്‍സ്റ്റിറ്റിയൂട്ടില്‍ ബിരുദാനന്തര ഡിപ്ലോമാകോഴ്‌സുകള്‍ക്ക്‌ അപേക്ഷിക്കാം

Moonamvazhi

ത്രിഭുവന്‍ദേശീയസഹകരണസര്‍വകലാശാലയുമായി അഫിലിയേറ്റു ചെയ്‌തിട്ടുള്ള പുണെയിലെ വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (വാംനികോം) രണ്ടുവര്‍ഷബിരുദാനന്തരഡിപ്ലോമാകോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ്‌ (കാര്‍ഷികമാനേജ്‌മെന്റ്‌) ബിരുദാനന്തരഡിപ്ലോമാകോഴ്‌സിലേക്കും സഹകരണത്തില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള മാനേജ്‌മെന്റ്‌ ബിരുദാനന്തരഡിപ്ലോമാകോഴ്‌സിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌. 10+2+3 സംവിധാനത്തില്‍ അമ്പതുശതമാനം മാര്‍ക്കോടെ (പട്ടികജാതി-വര്‍ഗക്കാര്‍ക്കു 45ശതമാനം) ബിരുദമെടുത്തവര്‍ക്ക്‌ അപേക്ഷിക്കാം. സാധുവായ കാറ്റ്‌/ ക്‌സാറ്റ്‌/ സിമാറ്റ്‌/ ജിമാറ്റ്‌ സ്‌കോറുകള്‍ ഉണ്ടായിരിക്കണം.

അഖിലേന്ത്യാസാങ്കേതികവിദ്യാകൗണ്‍സിലിന്റെ അംഗീകാരമുള്ള കോഴ്‌സാണ്‌. കേസ്‌ പഠനങ്ങളും ഇന്റേണ്‍ഷിപ്പും, ഫീല്‍ഡ്‌ പ്രവര്‍ത്തനവും ഉണ്ടാകും. അഗ്രിബിസിനസ്‌ കോര്‍പറേറ്റുകള്‍,ബാങ്കുകള്‍, സഹകരണസ്ഥാപനങ്ങളില്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കാന്‍ സഹായകമായ കോഴ്‌സാണ്‌. ഫാക്കല്‍റ്റിയംഗങ്ങള്‍ക്കുപുറമെ, വ്യവസായപ്രമുഖരും ക്ലാസ്സെടുക്കും. www.vamnicom.gov.inhttp://www.vamnicom.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ അയക്കുന്നതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാകും. 200രൂപ അപേക്ഷാഫീസുണ്ട്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. 2026മാര്‍ച്ച്‌ 31നകം അപേക്ഷിക്കണം. ഫോണ്‍ 020-25701100/25701311. ഇമെയില്‍: [email protected][email protected]

Moonamvazhi

Authorize Writer

Moonamvazhi has 816 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!