കോസ്‌മോസ് സഹകരണബാങ്കില്‍ ഒഴിവുകള്‍
മഹാരാഷ്ട്രയിലെ പ്രമുഖ സഹകരണബാങ്കായ കോസ്‌മോസ് സഹകരണബാങ്കില്‍ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് മാനേജര്‍, മാനേജര്‍, റിക്കവറി പേഴ്‌സൊണേല്‍, ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ് പേഴ്‌സൊണേല്‍ തസ്‌തികകളില്‍ അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ചീഫ് ജനറല്‍ മാനേജര്‍, മാനേജര്‍ തസ്‌തികകളിലേക്ക് വേണ്ടത് ഒരേ വിദ്യാഭ്യാസയോഗ്യതയാണ്. ബിരുദവും ഒപ്പം സിഎഐഐബിയോ സിഎയോ സിഎസോ സിഎംഎയോ സിഎഫ്‌എയോ ഉണ്ടായിരിക്കണം എന്നതാണത്. അമ്പതുവയസ്സും, നാല്‍പത്തേഴുവയസ്സും, നാല്‍പത്തിമൂന്നുവയസ്സും, നാല്‍പതുവയസ്സുമാണു യഥാക്രമം ഈ തസ്‌തികകളുടെ ഉയര്‍ന്ന പ്രായപരിധി. പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ തസ്‌തികയില്‍ രണ്ടും മറ്റുതസ്‌തികകളില്‍ മൂന്നുംവരെ വര്‍ഷം ഇളവു നല്‍കും. 2026 മാര്‍ച്ച് 31 വച്ചാണു പ്രായം കണക്കാക്കുക. ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ 20-25കൊല്ലം പ്രവൃത്തിപരിചയം വേണം. സഹകരണബാങ്കിലോ സ്വകാര്യബാങ്കിലോ ദേശസാല്‍കൃതബാങ്കിലോ ആയിരിക്കണം ഇത്. ഇതില്‍ പതിനഞ്ചുകൊല്ലം എക്‌സിക്യൂട്ടീവ് കേഡറിലായിരിക്കണം. ഡെപ്യൂട്ടിമാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ മേല്‍പറഞ്ഞ പ്രവൃത്തിപരിചയം 15-20വര്‍ഷമാണ്. ഇതില്‍ 8-10വര്‍ഷം എക്‌സിക്യൂട്ടീവ് കേഡറിലായിരിക്കണം.

അസിസ്റ്റന്റ് മാനേജര്‍ തസ്‌തികയില്‍ പ്രവൃത്തിപരിചയം 10-15 വര്‍ഷമാണ്. ഇതില്‍ 5-8വര്‍ഷം എക്‌സിക്യൂട്ടീവ് കേഡറിലായിരിക്കണം. ചീഫ് മാനേജര്‍ തസ്‌തികയില്‍ പ്രവൃത്തിപരിചയം 8-10വര്‍ഷമാണ്. ഇതില്‍ അഞ്ചുകൊല്ലം മാനേജീരിയല്‍ കേഡറിലായിരിക്കണം. മാനേജര്‍ തസ്‌തികയിലേക്കുവേണ്ട പരിചയം മേല്‍പറഞ്ഞതുതന്നെ.
റിക്കവറി പേഴ്‌സൊണേല്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണു യോഗ്യതയെങ്കിലും എല്‍എല്‍ബിയോ എല്‍എല്‍എമ്മോ ഉള്ളതു കൂടുതല്‍ നന്നായിരിക്കണം. പ്രായപരിധി മുപ്പതുവയസ്സ്. പരിചയമുള്ളവര്‍ക്കു മുപ്പത്തഞ്ചുവരെയാകാം. വായ്‌പാപിരിവും വായ്‌പ തിരിച്ചുപിടിക്കലും കൈകാര്യം ചെയ്‌ത് അഞ്ചുമുതല്‍ ഏഴുകൊല്ലംവരെ പരിചയം വേണം.
ഫ്രോഡ് റിസ് മാനേജ്‌മെന്റ് പേഴ്‌സൊണേല്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ ബിരുദമാണു വേണ്ട യോഗ്യതയെങ്കിലും ജെഎഐഐബിയോ സിഎഐഐബിയോ ഉള്ളതാണു നല്ലത്. പ്രായപരിധി 30-40. അര്‍ഹര്‍ക്കും പരിചയമുള്ളവര്‍ക്കും 45വരെയാകാം. സഹകരണബാങ്കിലോ സ്വകാര്യബാങ്കിലോ ദേശസാല്‍കൃതബാങ്കിലോ അഞ്ചുപത്തുകൊല്ലം പൊതുബാങ്കിങ് പരിചയം വേണം. ഇതില്‍ അഞ്ചുകൊല്ലം ഫ്രോഡ്‌റിസ്‌ക് മാനേജ്‌മെന്റിലും നിരീക്ഷണത്തിലുമായിരിക്കണം.
ഇന്റര്‍വ്യൂവുണ്ടാകും. ബാങ്കിങ് വ്യവസായമാനദണ്ഡങ്ങളനുസരിച്ചു പ്രതിഫലം കിട്ടും. ഏപ്രില്‍ പതിനാലിനകം അപേക്ഷിക്കണം. ഫോം https://www.cosmos.bnk.in ല്‍ കിട്ടും.
മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിള്‍നാട്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമുള്ള ബാങ്കാണിത്.

