കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവ്
കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാര്‍കൗണ്‍സില്‍ അംഗീകരിച്ച സര്‍വകലാശാലയിലോ സ്ഥാപനത്തിലോ നിന്നു നിയമത്തില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. വക്കീലായി ബാര്‍കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കണം. മികച്ച നിലയില്‍ എഴുതാനും സംസാരിക്കാനും കഴിവും ഇന്റര്‍പേഴ്‌സണല്‍ നൈപുണ്യവും ഉണ്ടായിരിക്കണം. വേഡ്, എക്‌സല്‍, പവര്‍ പോയിന്റ് തുടങ്ങിയ എംഎസ് ഓഫീസ് ടൂളുകള്‍ അടക്കമുള്ള കമ്പ്യൂട്ടര്‍ പ്രവര്‍ത്തനപരിജ്ഞാനം ഉണ്ടായിരിക്കണം. സര്‍ക്കാര്‍മന്ത്രാലയത്തിലോ വകുപ്പിലോ സുപ്രീംകോടതിയിലോ ഹൈക്കോടതികളിലോ ജില്ലാകോടതികളിലോ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കേന്ദ്രമന്ത്രാലയത്തിന്റെയോ സംസ്ഥാനമന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ സ്വയംഭരണസ്ഥാപനത്തിന്റെയോ കോടതിക്കേസുകള്‍ കൈകാര്യം ചെയ്‌തുള്ള പരിചയം അഭികാമ്യം. ശമ്പളം അരലക്ഷം രൂപ. നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷിക്കേണ്ടത്. [email protected][email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. കരാറടിസ്ഥാനത്തിലാണു നിയമനം. പ്രായപരിധി 35 വയസ്സ്. എംപ്ലോയ്‌മെന്റ് ന്യൂസില്‍ പരസ്യം പ്രസിദ്ധീകരിച്ച് 21ദിവസത്തിനകം അപേക്ഷിക്കണമെന്നാണു ജൂലൈ 7 തിയതി വച്ചുള്ള വിജ്ഞാപനത്തില്‍ പറയുന്നത്. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും www.cooperation.gov.inhttp://www.cooperation.gov.in എന്ന വെബ്‌സൈറ്റിലും www.crcs.gov.inaàhttp://www.crcs.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. 02/2024/ സിആര്‍സിഎസ്‌് എന്നതാണ് ഒഴിവ് സര്‍ക്കുലര്‍ നമ്പര്‍.