അസംസഹകരണ അപ്പെക്‌സ്‌ ബാങ്കില്‍ 165 ഒഴിവുകള്‍

Moonamvazhi

അസംസഹകരണഅപ്പെക്‌സ്‌ ബാങ്ക്‌ അസിസ്റ്റന്റുമാരുടെ 150 ഒഴിവിലേക്കും അസിസ്റ്റന്റ്‌ ബ്രാഞ്ച്‌ മാനേജര്‍/ അസിസ്റ്റന്റ്‌ മാനേജര്‍മാരുടെ 15 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. 45%മാര്‍ക്കോടെ ബിരുദവും കമ്പ്യൂട്ടര്‍വൈദഗ്‌ധ്യസര്‍ടിഫിക്കറ്റുമുള്ളവര്‍ക്ക്‌ അസിസ്റ്റന്റുമാരുടെ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. അസമിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. പ്രായം 21നും 38നും മധ്യേ. 2026 ജനുവരി ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. ശമ്പളം 18730-68040 രൂപ + ജിപി:4400/-+മറ്റാനുകൂല്യങ്ങള്‍. https://www.acab.bank.inhttps://www.acab.bank.in സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. ഏപ്രില്‍ 19നു രാത്രി 12നകം അപേക്ഷിച്ചിരിക്കണം. 750രൂപ അപേക്ഷാഫീസുണ്ട്‌. ഇത്‌ ഓണ്‍ലൈനായി അടക്കണം. എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും.

55%മാര്‍ക്കോടെ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക്‌ ഓഫീസര്‍ ഗ്രേഡ്‌ ഇ യില്‍ പെട്ട അസിസ്റ്റന്റ്‌ ബ്രാഞ്ച്‌ മാനേജര്‍/ അസിസ്റ്റന്റ്‌ മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. സിഎഐഐബി, എംബിഎ, സിഎ, യോഗ്യതകളുള്ളവര്‍ക്കു മുന്‍ഗണന. ബാങ്കിങ്ങില്‍ സമാനഓഫീസര്‍ഗ്രേഡിലോ ഉയര്‍ന്ന ഗ്രേഡിലോ നാലുകൊല്ലം പ്രവൃത്തിപരിചയം വേണം. പ്രായപരിധി 28നും 40നും മധ്യേ. ശമ്പളം 31630-82290. ഗ്രേഡ്‌ പേ 7900. ഡിഎ, എച്ച്‌ആര്‍എ, മെഡിക്കല്‍ അലവന്‍സ്‌ തുടങ്ങിയവയും കിട്ടും. അഭിമുഖത്തിലൂടെയാണു തിരഞ്ഞെടുപ്പ്‌. 1000 രൂപ അപേക്ഷാഫീസുണ്ട്‌. ഇതു ഡിഡി ആയോ പേഓര്‍ഡറായോ അപേക്ഷയോടൊപ്പം അയക്കണം. ഗുവാഹതിയില്‍ ദി അസം കോഓപ്പറേറ്റീവ്‌ അപ്പെക്‌സ്‌ ബാങ്ക്‌ ലിമിറ്റഡ്‌ എന്ന പേരില്‍ മാറാവുന്ന വിധമാണ്‌ തുക അയക്കേണ്ടത്‌. അപേക്ഷാഫോം www.acab.bank.inhttp://www.acab.bank.in എന്ന വെബ്‌സൈറ്റില്‍ കിട്ടും. പൂരിപ്പിച്ചു സ്വയംസാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം രജിസ്‌ട്രേഡ്‌ പോസ്‌റ്റ്‌ ആയോ സ്‌പീഡ്‌ പോസ്‌റ്റ്‌ ആയോ നേരിട്ടോ എത്തിക്കണം. കവറിനുപുറത്ത്‌ അസിസ്റ്റന്റ്‌ മാനേജര്‍/എബിഎം തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന്‌ എഴുതണം. മാനേജിങ്‌ ഡയറക്ടര്‍, അസം കോഓപ്പറേറ്റീവ്‌ അപ്പെക്‌സ്‌ ബാങ്ക്‌ ലിമിറ്റഡ്‌, ഒന്നാംനില, എംഡീസ്‌ സെക്രട്ടേറിയററ്‌, ഹെഡ്‌ ഓഫീസ്‌, എച്ച്‌ബി റോഡ്‌, പാന്‍ബസാര്‍, ഗുവാഹതി, കാംരൂപ്‌ (എം), അസം. പിന്‍കോഡ്‌: 781001 എന്ന വിലാസത്തിലാണ്‌ അപേക്ഷ അയക്കേണ്ടത്‌. ഏപ്രില്‍ 20നു വൈകിട്ട്‌ അഞ്ചിനകം കിട്ടിയിരിക്കണം.

Moonamvazhi

Authorize Writer

Moonamvazhi has 1022 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!