സഹകരണസംഘത്തില്‍ സെക്രട്ടറി ഒഴിവ്‌

Moonamvazhi
താമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ്‌ സോഷ്യല്‍ വെല്‍ഫയര്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ സെക്രട്ടറി തസ്‌തികയിലേക്ക്‌ സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്‌. പൊതുവിഭാഗം ഒഴിവാണ്‌. ശമ്പളം: 15110-39700 രൂപ. സംഘത്തിന്റെ മേല്‍വിലാസം: താമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ്‌ സോഷ്യല്‍ വെല്‍ഫയര്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌ ഡി 3378, കോഴിക്കോട്‌. പിന്‍കോഡ്‌ 673573. ഫോണ്‍: 6282914112.
വിജ്ഞാപനത്തിയതി 14-2-2026. വിജ്ഞാപനനമ്പര്‍ 7/2026. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി 10-3-26. പരീക്ഷാബോര്‍ഡിന്റെ ഓണ്‍ലൈന്‍ പരീക്ഷയുടെയും സംഘം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്കുലിസ്റ്റില്‍നിന്നായിരിക്കും നിയമനം.ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ അതു നടത്തിയ ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവര്‍ തങ്ങളുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പരീക്ഷ്‌ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.cseb.kerala.gov.in ലൂടെ അപേക്ഷിക്കണം.
ബിരുദവും എച്ച്‌ഡിസിബിഎമ്മും സഹകരണബാങ്കില്‍ അക്കൗണ്ടന്റ്‌ തസ്‌തികയിലോ അതിനുമുകളിലുള്ള തസ്‌തികകളിലോ ഏഴുകൊല്ലം പരിചയവുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. കാര്‍ഷികസര്‍വകലാശാലയുടെ ബി.എസ്‌.സി.യും (കോ-ഓപ്പറേഷന്‍ ആന്റ്‌ ബാങ്കിങ്‌) സഹകരണബാങ്കില്‍ അക്കൗണ്ടന്റ്‌ തസ്‌തികയിലോ അതിലും ഉയര്‍ന്ന തസ്‌തികയിലോ അഞ്ചുകൊല്ലം പരിചയമുള്ളവരുമായവര്‍ക്കും അപേക്ഷിക്കാം. ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം, ഫിനാന്‍സ്‌ പ്രധാനവിഷയമായി എം.കോം, ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യയില്‍ അംഗത്വം എന്നിവയിലേതെങ്കിലും ഉള്ളവര്‍ക്കും സഹകരണയോഗ്യതകളും ബാങ്കിങ്‌ മേഖലയില്‍ മൂന്നുകൊല്ലത്തെ പരിചയവുമുണ്ടെങ്കില്‍ അപേക്ഷിക്കാവുന്നതാണ്‌. അതുമല്ലെങ്കില്‍ ബി.കോമും (സഹകരണം) സഹകരണബാങ്കില്‍ അക്കൗണ്ടന്റ്‌ തസ്‌തികയിലോ അതിലും ഉയര്‍ന്ന തസ്‌തികയിലോ ഏഴുകൊല്ലത്തെ പരിചയവും ഉണ്ടെങ്കിലും അപേക്ഷിക്കാം.
പ്രായപരിധി പതിനെട്ടുവയസ്സിനും നാല്‍പതുവയസ്സിനും മധ്യേ. 2026 ജനുവരി ഒന്നിനു പതിനെട്ടുതികഞ്ഞിരിക്കണം. 40വയസ്സ്‌ കഴിഞ്ഞിരിക്കയുമരുത്‌. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ അഞ്ചും, മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും പൊതുവിഭാഗത്തിലെ സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ക്കും (ഇഡബ്ലിയുഎസ്‌) മൂന്നും, ഭിന്നശേഷിക്കാര്‍ക്ക്‌ (നാല്‍പതുശതമാനമോ അതില്‍ കൂടുതലോ ഉള്ളവര്‍ക്ക്‌) പത്തും, വിധവകള്‍ക്ക്‌ അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും.അപേക്ഷിക്കാന്‍ പരീക്ഷാഫീസും പതിനെട്ടുശതമാനം ജിഎസ്‌ടിയും അടക്കണം. പൊതുവിഭാഗക്കാരും വയസ്സിളവു ലഭിക്കുന്ന വിഭാഗക്കാരും 150 രൂപയാണ്‌ അടക്കേണ്ടത്‌. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ 50 രൂപ അടച്ചാല്‍ മതി.
ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മൈ ആപ്ലിക്കേഷനില്‍നിന്ന്‌ അപേക്ഷയുടെ കോപ്പി എടുത്തുവെക്കണം. പരീക്ഷകേന്ദ്രം കോഴിക്കാടായിരിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 954 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!