യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ അപ്രന്റിസ് പരിശീലനം; കേരളത്തില്‍ 10 ഒഴിവുകള്‍
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 153പേര്‍ക്കാണ് പരിശീലനം നല്‍കുക. ഒരുകൊല്ലത്തേക്കാണു പരിശീലനം. കേരളത്തില്‍ 10 അപ്രന്റിസുമാരെയാണ് എടുക്കുക. ആന്ധ്രാപ്രദേശ് 3, അസം 1, ബിഹാര്‍ 2, ചണ്ഡീഗഢ് 2, ഛത്തിസ്‌ഗഢ് 4, ഡല്‍ഹി 9, ഗോവ 2, ഗുജറാത്ത് 8, ഹരിയാണ 1, ഝാര്‍ഖ്‌ണ്ഡ് 1, കര്‍ണാടക 26, മധ്യപ്രദേശ് 6, മഹാരാഷ്ട്ര 23, ഒഡിഷ 1, പുതുച്ചേരി 4, പഞ്ചാബ് 2, രാജസ്ഥാന്‍ 18, തമിഴ്‌നാട് 19, തെലങ്കാന 2, ഉത്തരാഖണ്ഡ് 5, പശ്ചിമബംഗാള്‍ 4 എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളില്‍ അപ്രന്റിസ് ഒഴിവുകള്‍. ബിരുദമാണു യോഗ്യത. 2021 ജൂലൈക്കുശേഷം ജയിച്ചവരാകണം. അപ്രന്റീസ് ഷിപ്പ് പോര്‍ട്ടലില്‍ 100% പൂര്‍ണമായ പ്രൊഫൈല്‍ ഉള്ളവരായിരിക്കണം. മുമ്പ് ഒരിടത്തും അപ്രന്റീസ്‌ഷിപ്പ് ചെയ്‌തവരാകരുത്.
ബിരുദാനന്തരബിരുദമുള്ളവരും, സംയോജിതബിരുദാനന്തരകോഴ്‌സ് പൂര്‍ത്തിയാക്കിയവരും, എഐസിടിഇയുടെയോ ഡിഒടിഇയുടെയോ യുജിസിയുടെയോ അംഗീകരമില്ലാത്ത സ്ഥാപനങ്ങളില്‍നിന്നു ബിരുദമെടുത്തവരും, 2025 ഡിസംബര്‍ ഒന്നിനു സര്‍ക്കാരിലോ സര്‍ക്കാര്‍സ്ഥാപനത്തിലോ സ്വകാര്യസ്ഥാപനത്തിലോ ഒരുകൊല്ലമോ അതില്‍കൂടുതലോ പ്രവൃത്തിപരിചയമായവരും അപേക്ഷിക്കരുത്. ഒരു സംസ്ഥാനത്തേക്കേ അപേക്ഷിക്കാവൂ. പ്രായം 21നും 28നും മധ്യേ. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കു മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയസ്സിളവുണ്ട്.ജനുവരി ഒന്നിനകം അപേക്ഷിക്കണം. സ്റ്റൈപ്പന്റ് മാസം 9000 രൂപ. വിജ്ഞാപനവും രജിസ്‌ട്രേഷനും അപേക്ഷാരീതിയും സംബന്ധിച്ച വിശദവിവരങ്ങളും https://www.uiic.co.inhttps://www.uiic.co.in ല്‍ ലഭിക്കും.

