പൊന്നാനി സഹകരണഅര്‍ബന്‍ ബാങ്കില്‍ 13 ഒഴിവുകള്‍

Moonamvazhi

പൊന്നാനി സഹകരണഅര്‍ബന്‍ബാങ്കിലെ 13 ജൂനിയര്‍ ക്ലര്‍ക്ക്‌ തസ്‌തികയിലേക്ക്‌ സഹകരണപരീക്ഷാബോര്‍ഡ്‌ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിയതി 16-12-2025. നമ്പര്‍: സിഎസ്‌ഇബി/ എന്‍ ആന്റ്‌ സിഎ/815/25. അപേക്ഷിക്കേണ്ട അവസാനതിയതി 2026 ജനുവരി 16. കാറ്റഗറി നമ്പര്‍ 34/ 2025.
പത്ത്‌ ഒഴിവ്‌ പൊതുവിഭാഗത്തിലും മൂന്നെണ്ണ പട്ടികജാതി-വര്‍ഗവിഭാഗത്തിലും ആണ്‌. ശമ്പളം 17590-43450 രൂപ. പരീക്ഷാകേന്ദ്രം മലപ്പുറം ജില്ലയില്‍മാത്രമായിരിക്കും. സംഘത്തിന്റെ മേല്‍വിലാസം ; പൊന്നാനി സഹകരണഅര്‍ബന്‍ബാങ്ക്‌ ക്ലിപ്‌തം നമ്പര്‍ എം 372, കെ.കെ. ജങ്‌ഷന്‍, പൊന്നാനി, മലപ്പുറം 679577. ഫോണ്‍ 0494 2666520.
സഹകരണപരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റായ www.keralasceb.kerala.gov.inhttp://www.keralasceb.kerala.gov.in ല്‍ വിജ്ഞാപനമുണ്ട്‌. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയില്ലാത്തവര്‍ അതു പൂര്‍ത്തിയാക്കിയശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ അപേക്ഷിക്കണം. തപാലില്‍ അപേക്ഷ സ്വീകരിക്കില്ല. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: എസ്‌എസ്‌എല്‍സിയും (അല്ലെങ്കില്‍ തത്തുല്യം) ജെഡിസിയും. കര്‍ണാടകസംസ്ഥാനസഹകരണഫെഡറേഷന്റെ ജി.ഡി.സി/ഡിസിഎം ഉള്ള കാസര്‍ഗോഡ്‌ ജില്ലക്കാര്‍, സഹകരണം ഐച്ഛികമായി ബി.കോം ജയിച്ചവര്‍, ബിരുദവും ഒപ്പം എച്ച്‌എച്ച്‌ഡിസി, എച്ച്‌ഡിസി ആന്റ്‌ ബിഎം, എന്‍സിസിടിയുടെ എച്ച്‌ഡിസി, എച്ച്‌ഡിസിഎം എന്നിവയിലൊന്നും ജയിച്ചവര്‍, കേരളകാര്‍ഷികസര്‍വകലാശാലയുടെ ബി.എസ്‌സി. (സഹകരണം ആന്റ്‌ ബാങ്കിങ്‌) ജയിച്ചവര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.

പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും വിധവകള്‍ക്കും അഞ്ചുകൊല്ലവും, മറ്റുപിന്നാക്കക്കാര്‍ക്കും വിമുക്തഭടര്‍ക്കും പൊതുവിഭാഗത്തിലെ സാമ്പത്തികപിന്നാക്കക്കാര്‍ക്കും (ഇഡബ്ലിയുഎസ്‌) മൂന്നുകൊല്ലവും, ഭിന്നശേഷിക്കാര്‍ക്ക്‌ (നാല്‍പതുശതമാനമോ അതിലേറെയോ ഉള്ളവര്‍ക്ക്‌) പത്തുകൊല്ലവും ഇളവുണ്ട്‌.
150രൂപയാണു ഫീസ്‌. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ 50മതി.

Moonamvazhi

Authorize Writer

Moonamvazhi has 817 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!