ചെറുകിടവ്യവസായവികസനബാങ്കില്‍ ക്ലസ്‌റ്റര്‍ മാനേജര്‍ ഒഴിവുകള്‍

Moonamvazhi

ചെറുകിടവ്യവസായവികസനബാങ്ക്‌ (സിഡ്‌ബി) സീനിയര്‍ ക്ലസ്‌റ്റര്‍ മാനേജരുടെയും (എസ്‌സിഎം) ക്ലസ്‌റ്റര്‍മാനേജരുടെയും (സിഎം) ഓരോ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തേക്കാണു നിയമനം. ചെന്നൈയിലാണ്‌ ഒഴിവുകള്‍. രണ്ടുകൊല്ലംകൂടി നീട്ടിയേക്കാം. ഒരാള്‍ക്ക്‌ ഒരു തസ്‌തികയിലേക്കേ അപേക്ഷിക്കാനാവൂ. എസ്‌സിഎം തസ്‌തികയുടെ പ്രായപരിധി 35വയസ്സ്‌. യോഗ്യത: ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനിലോ ഫിനാന്‍സിലോ കോമേഴ്‌സിലോ ധനശാസ്‌ത്രത്തിലോ അനുബന്ധവിഷയത്തിലോ ബിരുദം. സെയില്‍സിലോ മാര്‍ക്കറ്റിങ്ങിലോ ഫിനാന്‍സിലോ എം.ബി.എ, പിജിഡിഎം യോഗ്യതകളുണ്ടെങ്കില്‍ കൂടുതല്‍ നല്ലത്‌. ബാങ്കിങ്‌, ഫിനാന്‍ഷ്യല്‍ മേഖലകളിലോ എംഎസ്‌എംഇകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലോ ക്ലസ്‌റ്റര്‍-പിഡിഐ പ്രവര്‍ത്തനങ്ങളിലോ ബിസിനസ്‌ വികസനത്തിലോ ഒക്കെയായി അഞ്ചുകൊല്ലം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രചരണം, ക്ലസ്റ്റര്‍ വികസനം, എസ്‌എംഇ വായ്‌പ സെയില്‍സ്‌ എന്‍ബിഎഫ്‌സി, മൈക്രോഫിനാന്‍സ്‌ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരിചയങ്ങളും ഉണ്ടായിരിക്കണം. മികച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനം, എഴുതാനും ആശയവിനിമയം നടത്താനും വിശകലനം ചെയ്യാനും അവതരിപ്പിക്കാനുമുള്ള കഴിവ്‌, റിപ്പോര്‍ട്ട്‌ എഴുത്തുവൈദഗ്‌ധ്യം, ഇന്റര്‍പേഴ്‌സണല്‍ ആശയവിനിമയശേഷി, വലിയഅളവില്‍ പ്രവര്‍ത്തനങ്ങള്‍ മാനേജ്‌ ചെയ്യാനും മള്‍ട്ടിടാസ്‌കിങ്ങിനും മള്‍ട്ടിസ്‌കില്ലിങ്ങിനുമുളള പാടവം എന്നിവയുണ്ടായിരിക്കണം. പ്രതിഫലം മികവിന്റെയും പരിചയത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ വര്‍ഷം 18ലക്ഷംരൂപ വരെ. ക്ലസ്റ്റര്‍ മാനേജരുടെ പ്രായപരിധി 30 വയസ്സാണ്‌. വിദ്യാഭ്യാസയോഗ്യത സീനിയര്‍ ക്ലസ്‌റ്റര്‍ മാനേജര്‍ക്കു നിര്‍ദേശിച്ചിട്ടുള്ളതുതന്നെ. പ്രവൃത്തിപരിചയം രണ്ടുകൊല്ലം മതി. പ്രതിഫലം വര്‍ഷം 12ലക്ഷംരൂപവരെ. അപേക്ഷാമാതൃകയും കൂടുതല്‍ വിവരവും ബാങ്കിന്റെ വെബ്‌സൈറ്റില്‍ (https://www.sidbi.in)https://www.sidbi.in) കിട്ടും. പൂരിപ്പിച്ചു പുതിയ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ ഒട്ടിച്ച്‌ സിവി യും രേഖകളുട സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികളും ഒപ്പും തിയതിയും സഹിതം ഡിസംബര്‍ 24നകം [email protected][email protected] ലേക്ക്‌ ഇ-മെയില്‍ ചെയ്യണം. സബ്‌ജക്ട്‌ ലൈനില്‍ ഏതു തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്നകാര്യവും തസ്‌തികയുടെ കോഡും തസ്‌തികയുടെ പേരും ഉദ്യോഗാര്‍ഥിയുടെ പേരും എഴുതണം.

 

Moonamvazhi

Authorize Writer

Moonamvazhi has 788 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!