ബാങ്കിങ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ 18 ഒഴിവുകള്‍

Moonamvazhi

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ ആന്റ്‌ ഫിനാന്‍സില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവിന്റെ പത്തും, അസിസ്റ്റന്റ്‌ ഡയറക്ടറുടെ (അക്കാഡമിക്‌സ്‌/ട്രെയിനിങ്‌) രണ്ടും, ഫാക്കല്‍റ്റിയംഗത്തിന്റെ നാലും, പ്രൊഫഷണല്‍ വികസനകേന്ദ്രം (പശ്‌ചമമേഖല) മേധാവിയുടെ ഒന്നും, റെസിഡന്റ്‌ എഞ്ചിനിയറുടെ ഒന്നും ഒഴിവുണ്ട്‌. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ.

കോമേഴ്‌സിലോ ധനശാസ്‌ത്രത്തിലോ ബാങ്കിങ്ങിലോ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക്‌ അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ (അക്കാഡമിക്‌സ്‌/ട്രെയിനിങ്‌) തസ്‌തികയില്‍ അപേക്ഷിക്കാം. സിഎ, സിഎംഎ, സിഎസ്‌ എന്നിവയില്‍ ഏതെങ്കിലുമുള്ളവര്‍ക്കും അപേക്ഷിക്കാം. ബാങ്കിങ്ങിലും ഫിനാന്‍സിലും എംബിഎ, പിജിഡിബിഎ, പിജിഡിബിഎം എന്നിവയോ തുല്യയോഗ്യതയോ ഉള്ളതും ബാങ്കിങ്ങിലോ ഫിനാന്‍സിലോ അനുബന്ധമേഖലയിലോ പിഎച്ച്‌ഡി ഉള്ളതും സിഎഐഐബി, സിഎഫ്‌എ എന്നിവയുള്ളതും അഭികാമ്യം. ബാങ്കിലോ ധനകാര്യസ്ഥാപനങ്ങളിലോ സ്വകാര്യമേഖലയിലോ അസിസ്‌റ്റന്റ്‌ മാനേജര്‍ തസ്‌തികയിലോ തുല്യതസ്‌തികയിലോ അഞ്ചുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം വേണം. അല്ലെങ്കില്‍ കോളേജിലോ സര്‍വകലാശാലയിലോ ബാങ്കിങ്ങിലും ഫിനാന്‍സ്‌ വിഷയങ്ങളിലും അസിസ്റ്റന്റ്‌ പ്രൊഫസര്‍ തസ്‌തികയിലോ ഉയര്‍ന്ന തസ്‌തികയിലോ പ്രവര്‍ത്തിച്ചിരിക്കണം. ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുള്ള പരിചയവും ലേഖനങ്ങളും പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളതും അഭികാമ്യം. പ്രായപരിധി 35 വയസ്സ്‌. അടിസ്ഥാനശമ്പളം: 85100-5100/14-156500 രൂപ. എല്ലാംകൂടി വര്‍ഷം 19ലക്ഷംരൂപ.

ഫാക്കല്‍റ്റിയംഗത്തിന്റെ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത ബിരുദം/സിഎസിഎംഎ/സിഎഫ്‌എ,സിഎഐഐബി ആണ്‌. ബാങ്കിങ്ങിലോ ഫിനാന്‍സിലോ എംബിഎയോ, പിജിഡിബിഎ യോ, പിജിഡിബിഎമ്മോ ഉള്ളതും പിഎച്ച്‌ഡി ഉള്ളതും അഭികാമ്യം. പൊതുമേഖലാബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ സ്വകാര്യമേഖലാബാങ്കിലോ സീനിയര്‍ മാനേജ്‌മെന്റ്‌ ഗ്രേഡിലുള്ള (സ്‌കെയില്‍ അഞ്ചിനുമുകളിലുള്ളത്‌) തസ്‌തിക വഹിച്ചവരാകണം. പ്രസിദ്ധീകൃതകൃതികളും ലേഖനങ്ങളുമുള്ളതും, വിര്‍ച്വല്‍ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാവുന്നവിധം കമ്പ്യൂട്ടര്‍മികവുള്ളതും, അഭികാമ്യം. ഫാക്കല്‍റ്റിയായി രണ്ടുകൊല്ലമെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്കു മുന്‍ഗണന. പ്രായം 55നും 62നും മധ്യേ. ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപ. എണ്ണായിരും രൂപ വാര്‍ഷികഇന്‍ക്രിമെന്റും കിട്ടും. മൂന്നുകൊല്ലത്തേക്കാണു നിയമനം.പ്രൊഫഷണല്‍ വികസനകേന്ദ്രം മേധാവിയുടെ (ഹെഡ്‌ പിഡിസി) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ വേണ്ട വിദ്യാഭ്യാസയോഗ്യതയും അഭികാമ്യയോഗ്യതകളും പ്രവൃത്തിപരിചയയോഗ്യതകളും പ്രായപരിധിയും കരാര്‍കാലവുമൊക്കെ ഫാക്കല്‍റ്റിയംഗത്തിന്റെതുതന്നെ. ശമ്പളം ഒന്നരലക്ഷംരൂപ. പതിനായിരം രൂപ വാര്‍ഷികഇന്‍ക്രിമെന്റും കിട്ടും.

ജൂനിയര്‍ എക്‌സിക്യൂട്ടീവ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട യോഗ്യത കോമേഴ്‌സിലോ, ധനശാസ്‌ത്രത്തിലോ, ബിസിനസ്‌ മാനേജ്‌മെന്റിലോ, വിവരസാങ്കേതികവിദ്യയിലോ, കമ്പ്യൂട്ടര്‍ സയന്‍സിലോ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ അറുപതുശതമാനമെങ്കിലും മാര്‍ക്കോടെ ബിരുദമാണ്‌. ഐഐബിഎഫിന്റെ ബാങ്കിങ്‌ ആന്റ്‌ ഫിനാന്‍സ്‌ ഡിപ്ലോമയുള്ളതും എംകോം, എംഎ (ധനശാസ്‌ത്രം), എംബിഎ, സിഎ, സിഎംഎ, സിഎസ്‌, സിഎഫ്‌എ യോഗ്യതകളുള്ളതും അഭികാമ്യം. പ്രായപരിധി 28 വയസ്സ്‌. ഈ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ക്കു ഡിസംബര്‍ 28നു ചെന്നൈയിലും കൊല്‍ക്കത്തയിലും ഡെല്‍ഹിയിലും, മുംബൈയിലും, താനെയിലും, ലഖ്‌നോവിലും, ഗുവാഹതിയിലും ഹൈദരാബാദിലും ബംഗളൂരുവിലും അഹമ്മദാബാദിലും ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുണ്ടാകും. തുടര്‍ന്ന്‌ അഭിമുഖവും. ചുരുക്കപ്പട്ടികയില്‍ വരുന്നവരെ മാത്രമേ ഓണ്‍ലൈന്‍ പരീക്ഷക്കും അഭിമുഖത്തിനും വിളിക്കൂ. ഈ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ 700 രൂപ അപേക്ഷാഫീസുണ്ട്‌. കൂടാതെ ജിഎസ്‌ടിയും. ശമ്പളം 40400-4500/20-130400 രൂപ. ഇതിലേക്ക്‌ അപേക്ഷിക്കാന്‍ ആദ്യം ഐഐബിഎഫിന്റെ വെബ്‌സൈറ്റായ www.iibf.org.inhttp://www.iibf.org.in സന്ദര്‍ശിച്ച്‌ കരിയര്‍ ടാബില്‍ ക്ലിക്ക്‌ ചെയ്യണം. അപ്പോള്‍ വിജ്ഞാപനം ലഭിക്കും. അതില്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ഓപ്‌ഷന്‍ തിരഞ്ഞെടുത്താല്‍ ഐബിപിഎസിന്റെ വെബ്‌സൈറ്റായ www.ibps.inhttp://www.ibps.in ലേക്കു നയിക്കപ്പെടും. തുടര്‍ന്നു രജിസ്‌ട്രേഷന്‍ നടപടികളിലേക്കു കടക്കാം. നേരിട്ട്‌ ഐബിപിഎസിന്റെ വെബ്‌സൈറ്റില്‍ പോയി അപേക്ഷിക്കാനുള്ള ലിങ്ക്‌ ക്ലിക്ക്‌ ചെയ്യുകയുമാവാം.

റെസിഡന്റ്‌ എഞ്ചിനിയറുടെ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍വേണ്ട യോഗ്യത സിവില്‍ എഞ്ചിനിയറിങ്ങിലോ ആര്‍ക്കിടെക്‌ചറല്‍ എഞ്ചിനിയറിങ്ങിലോ ബിരുദമാണ്‌. പൊതുമേഖലാബാങ്കിലോ (സ്‌കെയില്‍ രണ്ടിലോ മുകളിലോ) പൊതുമേഖലാസ്ഥാപനത്തിലോ മധ്യതലമാനേജ്‌മെന്റ്‌ ഗ്രേഡില്‍ പ്രവര്‍ത്തിച്ചിരിക്കണം. സിവില്‍/ആര്‍ക്കിടെക്‌ചറല്‍ രംഗത്തു്‌ ഇരുപതുകൊല്ലമെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 55നും 62നും മധ്യേ. പ്രതിഫലം 60000 രൂപ. പതിനെട്ടുമാസത്തേക്കായിരിക്കും നിയമനം. നീട്ടാനിടയുണ്ട്‌.

എല്ലാ തസ്‌തികയിലേക്കും ഡിസംബര്‍ 13നകം അപേക്ഷിക്കണം. എല്ലാ തസ്‌തികയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങളും അപേക്ഷിക്കാനുള്ള ലിങ്കും https://www.iibf.org.inhttps://www.iibf.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഫാാക്കല്‍്‌റ്റിയംഗത്തിന്റെ മൂന്ന്‌ ഒഴിവുകള്‍ മുംബൈയിലും ഒരെണ്ണം ന്യൂഡല്‍ഹിയിലും, ഹെഡ്‌ പിഡിസി (ഡബ്ലിയുഇസഡ്‌) ഒഴിവ്‌ മുംബൈയിലും, റെസിഡന്റ്‌ എഞ്ചിനിയറുടെ ഒഴിവ്‌ ചെന്നൈയിലുമായിരിക്കും. ജൂനിയര്‍ എക്‌സിക്യൂട്ടീവുമാരുടെയും അസിസ്റ്റന്റ്‌ ഡയറക്ടര്‍മാരുടെയും (അക്കാഡമിക്‌സ്‌/ട്രെയിനിങ്‌) നിയമനം ആദ്യം മുംബൈയിലായിരിക്കും. ഫാക്കല്‍റ്റിയംഗങ്ങളുടെയും ഹൈഡ്‌ പിഡിസിയുടെയും റെസിഡന്റ്‌ എഞ്ചിനിയറുടെയും നിയമനങ്ങള്‍ കരാര്‍ നിയമനങ്ങളായിരിക്കും. ജൂനിയര്‍ എക്‌സിക്യൂട്ടീവുമാരായും അസിസ്റ്റന്റ്‌ ഡയറക്ടര്‍മാരായും (അക്കാഡമിക്‌സ്‌/ട്രെയിനിങ്‌) നിയമനം ലഭിക്കുന്നവര്‍ നിശ്ചിതകാലം സേവനമനുഷ്‌ഠിക്കാമെന്ന്‌ ഉറപ്പു നല്‍കുന്ന ബോണ്ട്‌ നല്‍കേണ്ടതുണ്ട്‌.

 

 

Moonamvazhi

Authorize Writer

Moonamvazhi has 786 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!