ഇന്ത്യന്‍ബാങ്കിന്റെ സ്വയംതൊഴില്‍ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒഴിവ്
ഇന്ത്യന്‍ ബാങ്കിന്റെ ഗ്രാമവികസനട്രസ്‌റ്റിന്റെ സ്വയംതൊഴില്‍പരിശീലനഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സപ്പോര്‍ട്ടിങ് സ്‌റ്റാഫ് (ഫാക്കല്‍റ്റി), സപ്പോര്‍ട്ടിങ് സ്‌റ്റാഫ് (ഓഫീസ് അസിസ്റ്റന്റ്) തസ്‌തികകളില്‍ ഓരോ ഒഴിവുണ്ട്. തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലുമാണ് ഒഴിവുകള്‍. തമിഴ്‌നാട്ടിലെ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ തമിഴും പശ്ചിമബംഗാളിലെ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ ബംഗാളിയും അറിഞ്ഞിരിക്കണം.സപ്പോര്‍ട്ടിങ് സ്‌റ്റാഫ് (ഫാക്കല്‍റ്റി) ഒഴിവു തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിയിലാണ്. പ്രായം 25നും 40നും മധ്യേ. യോഗ്യത: സയന്‍സിലോ ആര്‍ട്‌സിലോ കോമേഴ്‌സിലെ ബിരുദം,/ബിരുദാനന്തരബിരുദം. എംഎസ്‌ഡബ്ലിയു/ എംഎ (ഗ്രാമീണമാനേജ്‌മെന്റ്)/എംഎ (മനശാസ്‌ത്രം)/ എംഎ (സോഷ്യോളജി)/ ബിഎസ് സി (വെറ്ററിനറി), ബിഎസ്‌സി (ഹോര്‍ടികള്‍ച്ചര്‍), ബിഎസ്‌സി (അഗ്രികള്‍ച്ചര്‍), ബിഎസ്‌സി (അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ്)/ ബിഎ.ബിഎഡ് തുടങ്ങിയവയുള്ളവര്‍ക്കു മുന്‍ഗണന. അധ്യാപനത്തില്‍ അഭിരുചിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും തമിഴില്‍ എഴുതാനും സംസാരിക്കാനുമുള്ള കഴിവും ഇംഗ്ലീഷ് ടൈപ്പിങ്‌് ശേഷിയും ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവും ഫാക്കല്‍റ്റിയായി മുന്‍പരിചയവും തമിഴ് ടൈപ്പിങ് ശേഷിയും അഭികാമ്യം. എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ്, ടാലി എന്നിവയില്‍ മികവുണ്ടായിരിക്കണം. ശമ്പളം 30000രൂപ. മികവ് ഇന്‍സന്റീവും മൊബൈല്‍ അലവന്‍സുംമറ്റുമടക്കം 40000 രൂപ കിട്ടും. മൂന്നുവര്‍ഷക്കരാര്‍നിയമനമാണ്. അപേക്ഷാഫോം www.indianbank.bank.inhttp://www.indianbank.bank.in ല്‍ കിട്ടും. പൂരിപ്പിച്ചു രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ദി ഡയറക്ടര്‍, ഇന്ത്യന്‍ബാങ്ക് റൂറല്‍ സെല്‍ഫ ്‌എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്‌റ്റിറ്റിയൂട്ട്, ട്രൈസെം ബില്‍ഡിങ് കെആര്‍പി ഡാം, കൃഷ്‌ണഗിരി 635101 എന്ന വിലാസത്തില്‍ നവംബര്‍ 29നകം കിട്ടുംവിധം അയക്കണം.

പശ്ചിമബംഗാളിലെ ബിര്‍ഭുമില്‍ (ബോലാപുര്‍) ആണ് സപ്പോര്‍ട്ടിങ് സ്‌റ്റാഫ് (ഓഫീസ് അസിസ്റ്റന്റ്) ഒഴിവ്. ഡിസംബര്‍ ആറിനകം അപേക്ഷിക്കണം. പ്രായം 22നും 40നുംമധ്യേ. യോഗ്യത: (1) ബിഎസ്‌ഡബ്ലിയു/ബിഎ/ബികോം,(2) അക്കൗണ്ടിങ്ങില്‍ അടിസ്ഥാനപരിജ്ഞാനം,(3)ബംഗാളി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്,(4) എംഎസ് ഓഫീസ് (വേഡും എക്‌സെലും) ടാലി, ഇന്റര്‍നെറ്റ് പരിജ്ഞാനങ്ങള്‍, (5) ബംഗാളി ടൈപ്പിങ് ശേഷി. ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം കഴിയുമെങ്കില്‍ നല്ലത്. ശമ്പളം 20000-27500 രൂപ. യാത്രാബത്ത, മൊബൈല്‍ അലവന്‍സ് ഇ.പിഎഫ്, ഇഎസ്‌ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയവയുണ്ട്. വര്‍ഷം 1500 രൂപ മികവുബത്തയും ഉണ്ടാവും. മൂന്നുവര്‍ഷത്തേക്കാണു കരാര്‍. അതുകഴിഞ്ഞും പുതുക്കാന്‍ വ്യവസ്ഥയുണ്ട്. പ്രോജക്ട് തീരുംവരെ അല്ലെങ്കില്‍ 60വയസ്സുവരെ ഇങ്ങനെ പുതുക്കാം. ഇന്ത്യന്‍ബാങ്കിന്റെ ഔദ്യോഗികവെബ്‌സൈറ്റില്‍(www.indianbank.bank.in) അപേക്ഷാഫോം കിട്ടും. അപേക്ഷിക്കുന്ന കവറിനു പുറത്തു പ്രദേശത്തിന്റെ പേരെഴുതണം. രേഖകളുടെ പകര്‍പ്പു സഹിതമുള്ള അപേക്ഷ സാധാരണതപാലിലോ രജിസ്‌ട്രേഡ് തപാലിലോ അയക്കാം. ദി ഡയറക്ടര്‍, ഇന്ത്യന്‍ബാങ്ക് ആര്‍എസ്‌ഇടിഐ, ഫസ്റ്റ് ഫ്‌ളോര്‍, സൂപ്പര്‍മാര്‍ക്കറ്റ് ശാന്തിനികേതന്‍ റോഡ്, ബോല്‍പൂര്‍, പിഒ ബോല്‍പൂര്‍, പിഎസ്-ബോല്‍പൂര്‍, ബിര്‍ഭും ഡിസ്‌ട്രിക്ട്, പിന്‍കോഡ് 731204, വെസ്‌റ്റ് ബംഗാള്‍ എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

