ഹരിയാന സഹകരണബാങ്കില്‍ 13 ഇന്റേണ്‍ ഒഴിവുകള്‍
ഹരിയാന സംസ്ഥാനസഹകരണബാങ്കില്‍ (ഹാര്‍കോ ബാങ്ക്) സഹകരണഇന്റേണുകളുടെ 13 ഒഴിവുണ്ട്. ഒരുകൊല്ലത്തെ ഇന്റേണ്‍ഷിപ്പാണ്. ബാങ്കിന്റെ ഔദ്യോഗികവെബ്‌സൈറ്റിലെ ലിങ്കില്‍ പൂര്‍ണവിജ്ഞാപനവും അപേക്ഷയും കിട്ടും. ചണ്ഡീഗഢിലെ ആസ്ഥാനഓഫീസിലും അംബാല, ഭിവാനി, ഫരീദാബാദ്, ഫത്തേഹാബാദ്, ഗുര്‍ഗാവോണ്‍, ഹിസാര്‍, ജജ്ജാര്‍, ജിന്ദ്, റെവാരി, റോഹ്‌തക്ക്, സിര്‍സ, യമുനാനഗര്‍ എന്നീ ജില്ലാഓഫീസുകളിലും ഒാരോ ഒഴിവാണുള്ളത്. ഹരിയാണയിലെ സ്ഥിരതാമസസര്‍ട്ടിഫിക്കറ്റ് വേണം. എംബിഎയോ തുല്യയോഗ്യതയോ (മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്/ സഹകരണമാനേജ്‌മെന്റ്/ അഗ്രി ബിസിനസ് മാനേജ്‌മെന്റ്/ ഗ്രാമവികസനമാനേജ്‌മെന്റ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. പ്രായം 21നും 30നും മധ്യേ. പ്രതിഫലം മാസം 25000 രൂപ. അപേക്ഷ നേരിട്ടോ തപാലിലോ ദി ഹരിയാന സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് അപ്പെക്‌സ് ബാങ്ക് ലിമിറ്റഡ്, സെക്ടര്‍ 7ബി, ബാങ്ക് സ്‌ക്വയര്‍, ചണ്ഡീഗഢ്, പിന്‍കോഡ് 160017 എന്ന വിലാസത്തില്‍ നവംബര്‍ 20നു വൈകിട്ട് അഞ്ചിനകം കിട്ടണം. സഹകരണഇന്റേണ്‍ തസ്‌തികക്കുള്ള അപേക്ഷയാണെന്നു കവറിനുമുകളില്‍ എഴുതണം.


