ഊരാളുങ്കലില്‍ ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകള്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തില്‍ (യുഎല്‍സിസിഎസ്) ടെക്‌നീഷ്യന്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യുഎല്‍സിസിഎസ് ഇന്റീരിയര്‍ ഫിറ്റ്‌ഔട്ട് ആന്റ് ഫര്‍ണിച്ചര്‍ വിഭാഗത്തിലാണ് ഒഴിവുകള്‍. അതാത് മേഖലകളില്‍ (ഫിറ്റ് ഒട്ട് ആന്റ് ഫര്‍ണിച്ചര്‍/സീലിങ്/ ഫ്‌ളോറിങ്/ പെയിന്റിങ്) നാലുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെയാണ് ആവശ്യം. കേരളത്തിലുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിദ്യാഭ്യാസയോഗ്യത: 10/ പ്ലസ്‌ടു. പ്രായപരിധി 35 വയസ്സ്. ജൂലൈ 10നകം അപേക്ഷിക്കണം. [email protected] ലേക്ക് റെസ്യൂമെ അയക്കാം. ഫോണ്‍: 6238902400.