ഹാന്റ്‌ലൂം ടെക്‌നോളജി ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ അധ്യാപകഒഴിവ്‌

Moonamvazhi

ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂരിനു കീഴിലുള്ള കോസ്‌റ്റിയൂം ആന്റ്‌ ഫാഷന്‍ ഡിസൈനിങ്‌ കോളേജില്‍ അസിസ്‌റ്റന്റ്‌ പ്രൊഫസറുടെ (ഇന്റീരിയര്‍ ഡിസൈനിങ്‌ ആന്റ്‌ ഫര്‍ണിഷിങ്‌) ഒഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. എം.ആര്‍ക്ക്‌ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വയസ്സ്‌, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ജൂണ്‍ 25 വൈകിട്ട്‌ അഞ്ചിനകം എത്തിക്കണം. നേരിട്ടോ തപാലിലോ എത്തിക്കാം. എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍7 എന്ന വിലാസത്തിലാണ്‌ എത്തിക്കേണ്ടത്‌. ഇ-മെയിലില്‍ അപേക്ഷ സ്വീകരിക്കില്ല. കൂടുതല്‍ വിവരം 8281574390, 0497 2965390 എന്നീ ഫോണ്‍നമ്പരുകളില്‍ അറിയാം.

Moonamvazhi

Authorize Writer

Moonamvazhi has 425 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!