നബാര്‍ഡില്‍ ഒഴിവുകള്‍

Moonamvazhi

ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ (നബാര്‍ഡ്‌) സ്‌പെഷ്യലിസ്റ്റുകളുടെ അഞ്ചൊഴിവുണ്ട്‌. ഡാറ്റാസയന്റിസ്റ്റ്‌/എഐ എഞ്ചിനിയര്‍, ഡാറ്റാഎഞ്ചിനിയര്‍, ഡാറ്റാസയന്റിസ്റ്റ്‌-കം-ബിഐ ഡവലപ്പര്‍, സ്‌പഷെ്‌യലിസ്‌റ്റ്‌-ഡാറ്റാമാനേജ്‌മെന്റ്‌ (സബ്‌ജക്ട്‌ മാറ്റര്‍ സ്‌പെഷ്യലിസ്‌റ്റ്‌) തസ്‌തികകളിലാണ്‌ ഒഴിവ്‌. ഡാറ്റായസന്റിസ്റ്റ്‌/എഐ എഞ്ചിനിയര്‍ തസ്‌തികയില്‍ രണ്ടൊഴിവും മറ്റുതസ്‌തികകളില്‍ ഒരോ ഒഴിവുമാണുള്ളത്‌. ഡാറ്റായസന്റിസ്‌റ്റ്‌/എഐ എഞ്ചിനിയര്‍ തസ്‌തികയിലെ രണ്ടൊഴിവില്‍ ഒന്ന്‌ ഒബിസി സംവരണമാണ്‌.

ഡാറ്റാസയന്റിസ്‌റ്റ്‌/എഐഎഞ്ചിനിയര്‍തസ്‌തികയില്‍ അപേക്ഷിക്കാന്‍ 60%മാര്‍ക്കോടെ ഒന്നാംക്ലാസ്‌ ബി.ഇ/ബി.ടെക്‌ വേണം. അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഐടിയിലോ ഡാറ്റാസയന്‍സിലോ മെഷീന്‍ലേണിങ്ങിലോ എ.ഐ.യിലോ ബിരുദാനന്തരബിരുദം (എം.ഇ.യോ എംടെക്കോ എംബിഎയോ) വേണം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അടക്കം മറ്റുയോഗ്യതകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്‌.പ്രായം 25മുതല്‍ 35വയസ്സുവരെ.

ഡാറ്റാഎഞ്ചിനിയര്‍ തസ്‌തികയില്‍ അപേക്ഷിക്കാന്‍ വിദ്യാഭ്യാസയോഗ്യത മേല്‍പറഞ്ഞതുതന്നെ. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം അടക്കം മറ്റുയോഗ്യതകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. പ്രായം 25വയസ്സുമുതല്‍ 35വയസ്സുവരെ.

ഡാറ്റാസയന്റിസ്റ്റ്‌-കം-ബിഐ ഡവലപ്പറുടെ തസ്‌തികയുടെ വിദ്യാഭ്യാസയോഗ്യതയും മേല്‍പറഞ്ഞതുതന്നെ. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം അടക്കം മറ്റുയോഗ്യതകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. പ്രായം 23മുതല്‍ 30വയസ്സുവരെ.

സ്‌പെഷ്യലിസ്റ്റ്‌-ഡാറ്റാമാനേജ്‌മെന്റ്‌ (സബ്‌ജക്ട്‌ മാറ്റര്‍ എക്‌സപര്‍ട്ട്‌) തസ്‌തികയില്‍ അപേക്ഷിക്കാന്‍ ഏതെങ്കിലും ബിരുദാനന്തരബിരുദം മതി. അഞ്ചുമുതല്‍ ഏഴുവരെ പവര്‍ഷം പ്രവൃത്തിപരിചയം അടക്കം മറ്റു യോഗ്യതകളും നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. പ്രായം 30വയസ്സുമുതല്‍ 40വയസ്സുവരെ.

ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. നിര്‍ദിഷ്ടഫോമില്‍വേണം അപേക്ഷിക്കാന്‍. നബാര്‍ഡിന്റെ വെബ്‌സൈറ്റായ www.nabard.orghttp://www.nabard.org വഴിവേണം അപേക്ഷിക്കാന്‍. ജൂണ്‍ 30നകം അപേക്ഷിക്കണം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ചഷേഷം സി.വി.യും സര്‍ട്ടിഫൈഡ്‌ സിടിസി തെളിവും [email protected] ലേക്ക്‌ ഇ-മെയില്‍ ചെയ്യണം. വിശദയോഗ്യതകളും ജോലിയുടെ സ്വഭാവവും അടക്കം കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 433 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!