അര്‍ബന്‍ബാങ്കുകള്‍ക്കു കൂടുതല്‍ വായ്‌പ നല്‍കാനാവുംവിധം എല്‍ഇഎഫില്‍ ഇളവ്
മുദ്ര,ദേശീയഭവനബാങ്ക് (എന്‍എച്ച്‌ബി), ചെറുകിടവ്യവസായവികസനബാങ്ക് (സിഡ്‌ബി) തുടങ്ങിയവയുടെ ഫണ്ടുകളിലേക്ക് അര്‍ബന്‍ സഹകരണബാങ്കുകള്‍ നല്‍കുന്ന തുകയെ വന്‍എക്‌സ്‌പോഷന്‍ഘടനയില്‍ (ലാര്‍ജ് എക്‌സ്‌പോഷര്‍ ഫ്രെയിംവര്‍ക്ക്) നിന്ന് ഒഴിവാക്കി മുന്‍ഗണനാമേഖലക്കു കൂടുതല്‍ വായ്‌പ നല്‍കാന്‍ റിസര്‍വ് ബാങ്ക് സൗകര്യമൊരുക്കി. മുന്‍ഗണനാമേഖലാവായ്‌പ (പിഎസ്‌എല്‍) ടാര്‍ജറ്റുകള്‍ പൂര്‍ത്തിയാക്കിയതിന്റെ കണക്കെടുക്കുമ്പോള്‍ ദേശീയകാര്‍ഷികബാങ്കിന്റെയും നബാര്‍ഡിന്റെയും ഫണ്ടുകളിലേക്കു ബാങ്കുകള്‍ നല്‍കിയ തുകകളെമാത്രമാണ്‌് ഇതുവരെ എല്‍ഇഎഫില്‍നിന്ന് ഒഴിവാക്കിയിരുന്നത്. പുതിയ വിജ്ഞാപനംവഴി എന്‍എച്ച്‌ബി, സിഡ്‌ബി, മുദ്രാലിമിറ്റഡ് (മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആന്റ് റീഫിനാന്‍സ് ഏജന്‍സി), ആര്‍ബിഐ പറയുന്ന മറ്റ് ഏജന്‍സികള്‍ എന്നിവയുടെ ഫണ്ടുകളിലേക്കുള്ള യു.സി.ബി.കളുടെസംഭാവനകളും എല്‍ഇഎഫില്‍നിന്ന് ഒഴിവാക്കും. പിഎസ്‌എലില്‍വന്ന കുറവുകള്‍ തട്ടിക്കിഴിക്കാന്‍ മാത്രമാണ് ഈ ഇളവുകള്‍ ഉപയോഗിക്കാനാവുക. നിലവില്‍ യുസിബികള്‍ക്ക് ഒറ്റയൊറ്റ വായ്‌പക്കാരുടെ കാര്യത്തില്‍ ടയര്‍1 മൂലധനത്തിന്റെ 15ശതമാനത്തില്‍ കൂടുതല്‍ എല്‍ഇഎഫ് വരരുതെന്നുണ്ട്. പരസ്‌പരബന്ധമുള്ള വായ്‌പക്കാരുടെ ഗ്രൂപ്പിന്റെ കാര്യത്തില്‍ ഇത് 25 ശതമാനമാണ്. മേല്‍പറഞ്ഞ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ പരിധി ഒഴിവാക്കപ്പെടുമ്പോള്‍ കൂടുതല്‍ വായ്‌പ നല്‍കാനാവും.