യു.എൽ.സി.സി.എസിന് സുരക്ഷ പുരസ്‌കാരം
നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ ദേശീയസുരക്ഷിതത്വദിന – സുരക്ഷാപുരസ്ക്കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു സമ്മാനിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന മലിനീകരണനിയന്ത്രണ ബോർഡ് ചീഫ് എൻവയറൻമെൻ്റ് എൻജിനീയർ പി. കെ. ബാബുരാജിൽനിന്ന് സംഘം ഇഎച്ഛ്എസ് വിഭാഗം സീനിയർ കോർപ്പറേറ്റ് മാനേജർ പി. ഈശ്വരമൂർത്തി, ഇഎച്ഛ്എസ് മാനേജർ രജീഷ്, ഇഎച്ഛ്എസ് സിസ്റ്റംസ് മാനേജർ ശശികുമാർ, സീനിയർ ലീഡ് ഇഎച്ഛ്എസ് എൻജിനീയർമാരായ അരുൺ, സുബിൻ, ട്രെയിനിങ് ഡെപ്യൂട്ടി മാനേജർ പ്രസീദ് എന്നിവർ ഏറ്റുവാങ്ങി.
സുരക്ഷാപാലനത്തിലെ ഏറ്റവും മികച്ച സമ്പ്രദായങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം. ‘തൊഴിലിടസുരക്ഷ, ആരോഗ്യം, പരിസരസംരക്ഷണം എന്നിവയിൽ വ്യവസായത്തിൽ മികച്ച മാതൃക സൃഷ്ടിച്ചതിലൂടെ പ്രദർശിപ്പിച്ച മികവും അസാധാരണമായ പ്രതിജ്ഞാബദ്ധതയും’ എടുത്തുപറയുന്ന പ്രശസ്തിപത്രമാണ് സമ്മാനിച്ചത്.