ഊരാളുങ്കലിന്റെ യുഎല്‍ ആക്‌റ്റന്റില്‍ ഒഴിവുകള്‍

Moonamvazhi

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിന്റെ (യുഎല്‍സിസിഎസ്‌) യുഎല്‍ ആക്‌റ്റന്റില്‍ സീനിയര്‍ പ്രൊക്യൂര്‍മെന്റ്‌ എഞ്ചിനിയര്‍, സീനിയര്‍ എഞ്ചിനിയര്‍, സീനിയര്‍ പ്രോജക്ട്‌ എഞ്ചിനിയര്‍, ജനിയര്‍ പ്രോജക്ട്‌ എഞ്ചിനിയര്‍ തസ്‌തികകളില്‍ ഒഴിവുണ്ട്‌. എപ്രില്‍ പത്തിനകം റെസ്യൂമെ അയക്കണം. വിശദവിവിരം യുഎല്‍സിസിഎസിന്റെ ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമാണ്‌.സീനിയര്‍ പ്രൊക്യൂര്‍മെന്റ്‌ എഞ്ചിനിര്‍ തസ്‌കിയിലേക്ക്‌ അപേക്ഷിക്കാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്കോ ബി.ഇ.യോ ഉണ്ടായിരിക്കണം.നിര്‍മാണമേഖലയില്‍ എട്ടുകൊല്ലമെങ്കിലും മെറ്റീരില്‍ പ്രൊക്യൂര്‍മെന്റ്‌ പരിചയവും വേണം. വൈദ്യുതീകരണസാമഗ്രികളെപ്പറ്റി നല്ല അറിവ്‌, സ്‌ട്രാറ്റജിക്‌ സോഴ്‌സിങ്ങിലും വെണ്ടര്‍ മാനേജ്‌മെന്റിലും വൈദഗ്‌ധ്യം, വിശകലന-നെഗോഷ്യേഷന്‍പാടവം, കോസ്‌റ്റിങ്‌ മികവ്‌ എന്നിവയുണ്ടായിരിക്കണം.

സീനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍ എസ്റ്റിമേഷന്‍ ആന്റ്‌ കോസ്‌റ്റിങ്‌) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ ഇലകട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്കോ ബി.ഇ.യോ ഉണ്ടായിരിക്കണം. വ്യത്യസ്‌ത എച്ച്‌ടി എല്‍ടി പദ്ധതികളുടെ എസ്റ്റിമേഷന്‍ അഞ്ചുകൊല്ലമെങ്കിലും പരിചയം വേണം. ഡെല്‍ഹിഷെഡ്യൂള്‍ നിരക്കുകളിലുള്ള പരിചയം അഭികാമ്യം. ഓട്ടോകാഡും എംഎസ്‌ഓഫീസും അറിഞ്ഞിരിക്കണം. വൈദ്യുതീകരണസംവിധാനങ്ങളെക്കുറിച്ചു നല്ല ധാരണ വേണം. കണ്‍സ്‌ട്രക്ഷന്‍ ഡ്രോയിങ്ങുകളും പ്രത്യേകതകളും പരിചിതമായിരിക്കണം. കോസ്‌റ്റ്‌എസ്‌റ്റിനേഷന്‍ സോഫ്‌റ്റുവെയറുകളും ടൂളുകളും അറിഞ്ഞിരിക്കണം. വിശകലന-ന്യൂമെരിക്കല്‍ ശേഷി മികവുറ്റതായിരിക്കണം.
സീനിയര്‍ പ്രോജക്ട്‌ എഞ്ചിനിയര്‍ (കണ്‍സ്‌ട്രക്ഷന്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ഇ.യോ ബി.ടെക്കോ ഉണ്ടായിരിക്കണം. എച്ച്‌ടി എല്‍ടി പ്രോജക്ടുകളില്‍ പത്തുകൊല്ലമെങ്കിലും പരിചയമുണ്ടായിരിക്കണം. ഓട്ടോകാഡും എംഎസ്‌ ഓഫീസും അറിഞ്ഞിരിക്കണം. വൈദ്യുതീകരണസംവിധാനങ്ങളെയും ഘടകങ്ങളെയുംപറ്റി നല്ല ധാരണ വേണം. മികച്ച വിശകലന-പ്രശ്‌നപരിഹാരശേഷി വേണം. നിര്‍മാണഗുണനിലവാരങ്ങളെയും സുരക്ഷാമാനദണ്ഡങ്ങളെയുംപറ്റി അറിവുണ്ടായിരിക്കണം.
ജൂനിയര്‍ പ്രോജക്ട്‌ എഞ്ചിനിയര്‍(കണ്‍സ്‌ട്രക്ഷന്‍) തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ഇ.യോ ബി.ടെക്കോ ഉണ്ടായിരിക്കണം. എച്ച്‌ടി എല്‍ടി പ്രോജക്ടുകളുടെ നിര്‍മാണത്തില്‍ അഞ്ചുകൊല്ലമെങ്കിലും പരിചയം വേണം. ഓട്ടോകാഡും എംഎസ്‌ ഓഫീസും അറിഞ്ഞിരിക്കണം. വൈദ്യുതീകരണസംവിധാനങ്ങളെയും ഘടകങ്ങളെയുംപറ്റി നല്ല ധാരണ വേണം. നിര്‍മാണഡോക്യുമെന്റേഷനെയും ഗുണനിലവാരമാനദണ്ഡങ്ങളെയുംപറ്റി അറിഞ്ഞിരിക്കണം. വിശകല-പ്രശ്‌നപരിഹാരമിടുക്കുവേണം.
സീനിയര്‍ എഞ്ചിനിയര്‍ (ഇലക്ട്രിക്കല്‍ ഡിസൈന്‍സ്‌) തസ്‌തികയില്‍ അപേക്ഷിക്കാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബി.ടെക്കോ ബി.ഇ.യോ ഉണ്ടായിരിക്കണം. വിവിധതരം പദ്ധതികളില്‍ ഡിസൈനിങ്‌ ലൈറ്റിങ്‌, പവര്‍, എസ്‌എല്‍ഡി കാര്യങ്ങളില്‍ അഞ്ചുകൊല്ലമെങ്കിലും പരിചയം വേണം. ഓട്ടോകാഡ്‌, ഡയലക്‌സ്‌/റിലക്‌സ്‌, റെവിറ്റ്‌, നാവിസ്‌ വര്‍ക്‌സ്‌ എംഎസ്‌ഓഫീസ്‌ എന്നിവ അറിഞ്ഞിരിക്കണം. വൈദ്യുതകോഡുകളെയും സുരക്ഷാമാനദണ്ഡങ്ങളെയുംപറ്റി അറിഞ്ഞിരിക്കണം.

Moonamvazhi

Authorize Writer

Moonamvazhi has 1048 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!