6 വരി പാത ആദ്യം പൂർത്തിയാക്കി ഊരാളുങ്കൽ
സംസ്ഥാനത്ത് ആറുവരിദേശീയപാത ആദ്യം പൂർത്തീകരിച്ച കരാറുകാർ എന്ന നേട്ടം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ( യു.എൽ.സി.സി.എസ്) സ്വന്തമാക്കി.ഇതിനായി പരിശ്രമിച്ച മുഴുവൻ തൊഴിലാളികളെയും എൻജിനീയർമാരെയും യു.എൽ.സി.സി.എസ്. അഭിനന്ദിച്ചു. സംഘത്തെ പിന്തുണച്ച ദേശീയ പാതാ അതോറിട്ടി, സംസ്ഥാന പൊതുമരാമത്തുവകുപ്പ്, ദേശീയ ഉപരിതലഗതാഗതമന്ത്രാലയം എന്നിവയോട് നന്ദി രേഖപ്പെടുത്തു കയും ചെയ്തു.സംസ്ഥാനത്തെ വടക്കേയറ്റത്തെ സ്ട്രെച്ചായ തലപ്പാടി – ചെങ്കള പാതയാണ് യു.എൽ.സി.സി.എസ്. നിർമ്മിച്ചത്. എല്ലാ ഘട്ട വട വേഗത്തിലും ഗുണമേന്മയിലും മികവിലും നിർമിച്ചതിന് യു.എൽ.സി.സി.എസിന് എൻഎച്ഛ്എഐയുടെ ആദ്യ മേജർ പ്രൊജക്ടിൻ്റെ നിർമ്മാണത്തിനുതന്നെ കേന്ദ്ര സർക്കാരിന്റെ ‘ഹൈവേ എക്സലൻസ് അവാർഡ്’ ലഭിച്ചിരുന്നു.
നാട്ടുകാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുകൾ പരമാവധി കുറച്ചും നാട്ടുകാരുടെ ആവശ്യങ്ങൾ പരിഹരിച്ചു മായിരുന്നു നിർമ്മാണമെന്നു യു.എൽ.സി.സി.എസ്.അറിയിച്ചു.
1800 കോടി രൂപ മൂല്യമുള്ള പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയത് 2021 ഡിസംബറിലാണ്. ഡിസൈനിങ് മാറ്റങ്ങളും കനത്ത മഴയും പോലുള്ള ബുദ്ധിമുട്ടുകൾ മറികടന്നാണ് ആദ്യ റീച്ചായി പൂർത്തിയാക്കിയത്.2025 ജൂൺ 30 നു 99% പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. 30 ഒറ്റത്തൂണും നാലു വലിയ പാലവും നാലു ചെറു പാലവും ഒമ്പത് അടിപ്പാതകളും മൂന്നു മേൽ നടപ്പാലവും ഈ റീച്ചിലുണ്ട്.കേരളത്തിലെ ഏറ്റവും ഉയരവും വീതിയുമുള്ള ഒറ്റത്തൂൺ മേൽപ്പാലവും ( 27 മീറ്റർ വീതിയും 1.12 കിലോമീറ്റർ നീളവും)പ്രത്യേകതയാണ്.ഇരുഭാഗത്തും 35 കി.മീ. നീളത്തിൽ സർവീസ് റോഡ് നിർമ്മാണവും78 കി.മീ ഓവുചാലും സംരക്ഷണ ഭിത്തിയുമുണ്ട്.24 മണിക്കൂർ നിരീക്ഷണസംവിധാനങ്ങളുമുണ്ടാകും.