അന്താരാഷ്ട്രഫോറം ഊരാളുങ്കല്‍ മാതൃക പ്രസിദ്ധീകരിച്ചു
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യുഎല്‍സിസിഎസ്) മാതൃക പരിചയപ്പെടുത്തുന്ന പുസ്‌തകം സാമൂഹ്യസമ്പദ്‌വ്യവസ്ഥക്കുള്ള അന്താരാഷ്ട്രഫോറം (ഇന്റര്‍നാഷണല്‍ ഫോറം ഓണ്‍ സോഷ്യല്‍ ഇക്കോണമി) പ്രസിദ്ധീകരിച്ചു. സ്‌പെയിനിലെ സാന്‍സബാസ്റ്റ്യനില്‍ നടന്ന ഫോറം സമ്മേളനത്തില്‍ യുഎല്‍സിസിഎസ് ചീഫ് പ്രോജക്ട് കോഓര്‍ഡിനേറ്ററും ദേശീയലേബര്‍ ഫെഡറേഷന്‍ ഡയറക്ടറുമായ ടി.കെ. കിഷോര്‍കുമാര്‍ സാമൂഹ്യസാമ്പത്തികവ്യവസ്ഥയില്‍ ഉരാളുങ്കല്‍ ലോകത്തിനു നല്‍കുന്ന മാതൃക എന്ന പ്രബന്ധം അവതരിപ്പിച്ചു. മൂന്നുദിവസത്തെ സമ്മേളനത്തില്‍ 50 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
യുഎല്‍സിസിഎസിനെക്കൂടാതെ സേവാ സഹകരണഫെഡറേഷന്‍ പ്രതിനിധിയും ഇന്ത്യയില്‍നിന്നു പങ്കെടുത്തു. സ്‌പെയിനിലെ തൊഴില്‍-സാമൂഹ്യസമ്പദ്ഘടനാമന്