യു.എല്‍.സി.സി.എസില്‍ സ്റ്റൈപ്പന്റോടെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു;100%പ്ലേസ്‌മെന്റ് വാഗ്‌ദാനം
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തില്‍ (യുഎല്‍സിസിഎസ്) സ്‌റ്റൈപ്പന്റോടെ ഒരുവര്‍ഷത്തെ സാങ്കേതികവിദ്യാപരിശീലനത്തിന് അപേക്ഷക്ഷണിച്ചു. ബില്‍ഡിങ് ടെക്‌നീഷ്യന്‍ (അസിസ്റ്റന്റ് റൂറല്‍ മേസണ്‍), റോഡ് ടെക്‌നീഷ്യന്‍ (അസിസ്‌റ്റന്റ് പേവ്‌മെന്റ് ലേയര്‍) തസ്‌തികകള്‍ക്ക് ഉതകുന്ന പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു യുഎല്‍സിസിഎസ് തന്നെ നിയമനം ഉറപ്പാക്കും. കെട്ടിടം, റോഡ്, പാലം നിര്‍മാണങ്ങളുടെ വിവിധതൊഴില്‍മേഖലകളിലായിരിക്കും നിയമനം. പത്താംക്ലാസ്സോ പ്ലസ്‌ടുവോ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. നിര്‍മാണപ്രവൃത്തിയില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ശാരീരികക്ഷമതയും കണക്കിലെടുക്കും. പ്രായം 18നും 25നും മധ്യേ. മെയ് 24നകം അപേക്ഷിക്കണം. കേരളത്തില്‍ സ്ഥിരതാമസമാക്കിയ എല്ലാജില്ലക്കാര്‍ക്കും അപേക്ഷിക്കാം. (നേരത്തേ ആദ്യഘട്ടമായി വടക്കന്ജില്ലക്കാര്ക്കായിരുന്
യുഎല്‍സിസിഎസിന്റെ ചുമതലയില്‍ കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്റ് കണ്‍സ്‌ട്രക്ഷനിലായിരിക്കും പരിശീലനം. തൊഴില്‍വകുപ്പിന്റെ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനു കീഴിലുള്ള സ്ഥാപനമാണിത്. ഇതിന്റെയും മറ്റു പ്രമുഖവിദ്യാഭ്യാസസ്ഥാപനങ്ങളുടെ