യുഎല്‍സിസിഎസ്‌ ശതാബ്ദി: മാറ്റര്‍ ലാബ്‌ സൗജന്യകുടിവെള്ള പരിശോധനാപദ്ധതി ഉദ്‌ഘാടനം ചെയ്‌തു

Deepthi Vipin lal

ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്ട്‌ സഹകരണസംഘത്തിന്റെ (യുഎല്‍സിസിഎസ്‌) ശതാബ്ദിയുടെ ഭാഗമായി യുഎല്‍സിസിഎസ്‌ ഉപസ്ഥാപനമായ മാറ്റര്‍ മെറ്റീരിയല്‍ ടെസ്റ്റിങ്‌ ആന്റ്‌ റിസേര്‍ച്ച്‌ ലബോറട്ടറി ലാബിന്റെ (മാറ്റര്‍ ലാബ്‌) സൗജന്യകുടിവെള്ളപരിശോധന മന്ത്രി എം.ബി. രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ. രമ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മാറ്റര്‍ലാബ്‌ ജനറല്‍ മാനേജര്‍ ഫ്രെഡ്ഡി സോമന്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തുപ്രസിഡന്റുമാരായ പി.പി. ചന്ദ്രശേഖരന്‍മാസ്റ്റര്‍, പി. ശ്രീജിത്ത്‌, ആയിഷ ഉമ്മര്‍, വടകരബ്ലോക്കുപഞ്ചായത്തംഗം ശശികല ദിനേശന്‍, യുഎല്‍സിസിഎസ്‌ ചെയര്‍മാന്‍ രമേശന്‍ പാലേരി, എം.ഡി. എസ്‌. ഷാജു എന്നിവര്‍ സംസാരിച്ചു. പുന്നാട്‌ പൊലിക നാടന്‍പാട്ടുമേള നടത്തി.


മാറ്റര്‍ലാബ്‌ വടകരപ്രദേശത്തു നടപ്പാക്കുന്ന സൗജന്യകുടിവെള്ളപരിശോധനാപദ്ധതിയാണ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌. വടകര നഗരസഭയിലെയും അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട്‌ ഗ്രാമപഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത 1000 കിണറുകളിലെ ജലസാമ്പിളുകള്‍ സൗജന്യമായി പരിശോധിക്കുന്നതാണു പദ്ധതി. ഫലങ്ങള്‍ വിശലകലനം ചെയ്‌തു സമഗ്രറിപ്പോര്‍ട്ടുകളും കുടിവെള്ളം സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളും തദ്ദേശസ്വയംഭരസ്ഥാപനങ്ങള്‍ക്കു നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Latest News