സഹകരണവകുപ്പില്‍ സ്ഥാനക്കയറ്റങ്ങളും സ്ഥലംമാറ്റങ്ങളും

Moonamvazhi

സഹകരണസംഘം അഡീണല്‍ രജിസ്‌ട്രാര്‍/ സഹകരണഓഡിറ്റ്‌ അഡീഷണല്‍ ഡയറക്ടര്‍, സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍/ സഹകരണഓഡിറ്റ്‌ ജോയിന്റ്‌ ഡയറക്ടര്‍, സഹകരണസംഘം ഡെപ്യൂട്ടി രജിസ്‌ട്രാര്‍/ സഹകരണഓഡിറ്റ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്‌തികകളിലേക്കുള്ള ഉദ്യോഗക്കയറ്റ-സ്ഥലംമാറ്റ ഉത്തരവുകള്‍ ആയി. എറണാകുളം കണ്‍സ്യൂമര്‍ഫെഡിലെ സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍/ ജനറല്‍മാനേജര്‍ ആര്‍. ശിവകുമാറിന്‌ സ്ഥാനക്കയറ്റം നല്‍കി. ഇദ്ദേഹത്തെ തിരുവനന്തപുരത്ത്‌ സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡിന്റെ സഹകരണസംഘം അഡീഷണല്‍ രജിസ്‌ട്രാര്‍/സെക്രട്ടറി തസ്‌തികയിലാണു നിയമിച്ചിട്ടുള്ളത്‌. ആ തസ്‌തികയിലെ പി.വി. വീണയ്‌ക്കു സ്ഥലംമാറ്റം നല്‍കുന്നതിലൂടെ ഉണ്ടാകുന്ന ഒഴിവിലേക്കാണു നിയമനം. വീണയെ സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കിലെ അഡീഷണല്‍ ജിസ്‌ട്രാര്‍/ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിമയിച്ചു. സ്ഥാനക്കയറ്റ-സ്ഥലംമാറ്റനിയമനങ്ങളുടെ പൂര്‍ണരൂപം ഇതോടൊപ്പം.

PT -GO-62025_250628_115531

Moonamvazhi

Authorize Writer

Moonamvazhi has 449 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!