ത്രുഭുവന്‍ സഹകരണസര്‍വകലാശാലാബില്‍ ലോക്‌സഭ പാസ്സാക്കി
ത്രിഭുവന്‍ ദേശീയ സഹകരണ സര്‍വകലാശാലാബില്‍ ലോക്‌സഭ പാസ്സാക്കി. സഹകരണബാങ്കുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നു ബില്ലിന്റെ ചര്‍ച്ചയില്‍ കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ അറിയിച്ചു. അര്‍ബന്‍ സഹകരണബാങ്കുകളുടെ ഭവനവായ്‌പാപരിധി ഇരട്ടിയാക്കി. വാണിജ്യാവശ്യത്തിനു റിയല്‍ എസ്റ്റേറ്റ് വായ്‌പ നല്‍കാനും അനുവദിച്ചു. ഏതാനും മാസങത്തിനകം വന്‍സഹകരണടാക്‌സി സര്‍വീസ് ആരംഭിക്കും. അതില്‍ ഇരുചക്രവാഹനങ്ങളും ടാക്‌സികളും റിക്ഷകളും നാലുചക്രവാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാം. ലാഭം നേരിട്ടു ഡ്രൈവര്‍ക്കു കിട്ടും. ഒരു സഹകരണഇന്‍ഷുറന്‍സ് കമ്പനിയും ഉടന്‍ തുടങ്ങും. രാജ്യത്തെ സഹകരണസംവിധാനത്തിലെ ഇന്‍ഷുറന്‍സ്‌പ്രവര്‍ത്തനം ആ കമ്പനിയായിരിക്കും നടത്തുക. അതു സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാകുമെന്നും അദ്ദേഹം പറഞ്ഞു.