ത്രിഭുവന്‍ സഹകരണസര്‍വകലാശാലാ തസ്‌തികകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി
ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിറ്റിയുടെ രജിസ്‌ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍ തസ്‌തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ ഏഴുവരെ നീട്ടി. സെപ്‌റ്റംബര്‍ ഏഴ് ആണ് നേരത്തേ അവസാനതിയതിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ https://irma.ac.in ല്‍ ലഭിക്കും.