തുടര്‍ച്ചയായി മൂന്നിലേറെ പ്രാവശ്യം ഭരണസമിതിയംഗമാകാനുള്ള മല്‍സരം: വിശദവിവരം ഹാജരാക്കണം: ഹൈക്കോടതി
മൂന്നുപ്രാവശ്യം തുടര്‍ച്ചയായി വായ്‌പാസഹകരണസംഘംഭരണസമിതിയംഗമായശേഷം വീണ്ടും മല്‍സരിച്ചതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പുവിവരങ്ങള്‍ തിരഞ്ഞെടുപ്പു അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൂന്നുതവണയിലേറെ ഇടവേളയില്ലാതെ ഭരണസമിതിയംഗമാകുന്നതു വിലക്കിയ സഹകരണനിയമഭേദഗതി റദ്ദാക്കിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കെ ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് പി.വി. ജയകുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണു നിര്‍ദേശം. സിംഗിള്‍ബെഞ്ച് വിധി നേരത്തേ ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്‌തിട്ടുണ്ട്. ഭേദഗതിക്കുശേഷം സിംഗിള്‍ബെഞ്ച് ഉത്തരവു വരുംവരെ നടന്ന തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച വിവരമാണു തേടിയിട്ടുള്ളത്. അപ്പീല്‍ നാലിനു പരിഗണിക്കും.