തിരുനല്ലൂര്‍ ബാങ്ക് സഹകരണസെമിനാര്‍ നടത്തി
ആലപ്പുഴ ചേര്‍ത്തലയിലെ തിരുനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സഹകരണസെമിനാര്‍ നടത്തി. എം.വി.ആര്. കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഡോ. എം. രാമനുണ്ണി സഹകരണമേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. സംഘം പ്രസിഡന്റ് ഡി.വി. വിമല്‍ദേവ്, സെക്രട്ടറി പി. ജിജിമോള്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴജില്ലയിലെ വിവിധ സഹകരണസംഘം പ്രസിഡന്റുമാരും സെക്രട്ടറിമാരും ഭരണസമിതിയംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. ബാങ്ക് 100-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ശതാബ്ദിയാഘോഷങ്ങള്‍ നവംബര്‍ 25ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.