ടീംഓഡിറ്റ് ഫീസും ആവറേജ് ഓഡിറ്റ് കോസ്‌റ്റും നിശ്ചയിച്ചു
ടീംഓഡിറ്റ് നിര്‍വഹിക്കപ്പെടുന്ന സഹകരണസംഘങ്ങളും ബാങ്കുകളും സര്‍ക്കാരില്‍ അടക്കേണ്ട ഓഡിറ്റ് ഫീസ് നിശ്ചയിച്ചു സഹകരണസംഘം രജിസ്‌ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അഞ്ചുകോടിരൂപവരെ പ്രവര്‍ത്തമൂലധനം/വില്‍പന/ മൊത്തവരുമാനമുള്ള സംഘങ്ങള്‍ 100രൂപക്ക് 50പൈസ വച്ച് (പരമാവധി ഒരുലക്ഷംരൂപ) ഓരോഓഡിറ്റ് വര്‍ഷവും ഓഡിറ്റ് ഫീ് അടക്കണം.
അഞ്ചുകോടിക്കുമുകളിലുള്ളവയുടെ ശരാശരിച്ചെലവാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് അഞ്ചുകോടിമുതല്‍ 10കോടിവരെയുള്ളവ ഒന്നരലക്ഷംരൂപയും, 10കോടിമുതല്‍ 25കോടിവരെയുള്ളവ രണ്ടുലക്ഷംരൂപയും, 25കോടിമുതല്‍ 50കോടിവരെയുള്ളവ മൂന്നുലക്ഷം രൂപയും, 50കോടിമുതല്‍ 100 കോടിവരെയുള്ളവ അഞ്ചുലക്ഷംരൂപയും, 100 കോടിമുതല്‍ 250 കോടിവരെയുള്ളവ എട്ടുലക്ഷംരൂപയും, 250കോടിമുതല്‍ 500 കോടിവരെയുള്ളവ 10ലക്ഷം രൂപയും, 500കോടിമുതല്‍ 750കോടിവരെയുള്ളവ 15ലക്ഷംരൂപയും, 750കോടിമുതല്‍ 1000 കോടിവരെയുള്ളവ 20ലക്ഷം രൂപയും, 1000 കോടിക്കുമുകളിലുള്ളവ 30ലക്ഷം രൂപയു അടക്കണം. കൂടാതെ ഇതിന്റെ 25% തുക എല്‍എസ് ആന്റ് പിസി ഇനത്തില്‍ 0071-01-101-96 എന്ന ശീര്‍ഷകത്തിലും അതാതുകാലത്തെ ഡി.എയും എച്ചആര്‍എയും ചേര്‍ത്തുള്ള തുക 0425-00-101-98 എന്ന ശീര്‍ഷകത്തിലും അടക്കണം.
രണ്ടു ഗഡുവായാണ് അടക്കേണ്ടത്; ഫെബ്രുവരി-മാര്‍ച്ചിലും ഓഗസ്റ്റ്-സെപ്‌റ്റംബറിലും. അടക്കാന്‍ ജില്ലാജോയിന്റ് ഡയറക്ടര്‍മാര്‍ സംഘങ്ങള്‍ക്കു ഡിമാന്റ് നോട്ടീസ് നല്‍കണം. കെഎസ്‌ആര്‍ പാര്‍ട്ട് ഒന്ന് റൂള്‍ 156 പ്രകാരം അടച്ച തുകയില്‍ ബാക്കിനില്‍പുണ്ടെങ്കില്‍ അതു ക്രമീകരിച്ചുവേണം നോട്ടീസ് നല്‍കാന്‍. യൂണിറ്റ് ഓഡിറ്റര്‍ ടീമുകളുടെ ടീം നേതൃത്വത്തിനു നിശ്ചയിച്ച തസ്‌തിക ഇല്ലെങ്കില്‍ തൊട്ടുതാഴെയുളള തസ്‌തികയിലെ ഉദ്യോഗസ്ഥരെക്കൊണ്ടുഓഡിറ്റ് നടത്തണം. ടീമുകള്‍ ഓഡിറ്റ് ഡയറക്ടര്‍ നിശ്ചയിക്കും.ഓഡിറ്റ് ഫീസ്/കോസ്‌റ്റ് അടച്ചില്ലെങ്കില്‍ സംഘങ്ങളുടെ അക്കൗണ്ടില്‍നിന്ന് ഈടാക്കണം. അക്കൗണ്ടില്‍ പണമില്ലെങ്കില്‍ റവന്യൂറിക്കവറി നടത്തണം.സഹകരണഓഡിറ്റ് ഡയറക്ടര്‍ നിശ്‌ചയിച്ച ഓഡിറ്റ് ടീമില്‍ ഉള്ള സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഇവ ബാധകം. ടീം ഓഡിറ്റ് നടപ്പാക്കിയിട്ടില്ലാത്തതും എന്നാല്‍ കെഎസ്‌ആര്‍ പാര്‍ട്ട് ഒന്ന് റൂല്‍ 156 പ്രകാരം ഓഡിറ്റ് നടക്കുന്നതുമായ സംഘങ്ങളും ബാങ്കുകളും പഴയരീതിയില്‍ തുടര്‍ന്നും ഓഡിറ്റ് കോസ്‌റ്റ് അടക്കണം.സഹകരണസംഘംനിയമത്തിലെ ചട്ടം 65(3), 65(4) പ്രകാരം ഓഡിറ്റ് ഫീസില്‍നിന്ന് ഒഴിവാക്കിയതും ഓഡിറ്റ് ഫീസില്‍ ഇളവുള്ളതുമായ സംഘങ്ങള്‍ക്കു സര്‍ക്കുലര്‍ ബാധകല്ല.