ടീം ഓഡിറ്റ്: ഇടക്കാല സ്‌കീം അംഗീകരിച്ചു
സഹകരണമേഖലയില്‍ ടീം ഓഡിറ്റിനുള്ള ഇടക്കാല സ്‌കീം സര്‍ക്കാര്‍ അംഗീകരിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ തയ്യാറാക്കിയ സ്‌കീമാണിത്. പുതിയ തസ്‌തിക സൃഷ്ടിക്കരുതെന്നും സര്‍ക്കാരിന് ഒരു സാമ്പത്തികബാധ്യതയും വരുത്തരുതെന്നുമുള്ള വ്യവസ്ഥയോടെയാണ് സ്‌കീം അംഗീകരിച്ചത്. ഉദ്യോഗസ്ഥഭരണപരിഷ്‌കാരവകുപ്പിന്റെ പ്രവൃത്തിപഠനറിപ്പോര്‍ട്ട് വരുന്ന മുറയ്‌ക്കു പുതിയ ശുപാര്‍ശ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ സ്‌കീം ഓഡിറ്റ് നടപ്പാക്കിയിരുന്നു. ഇത് ഓഡിറ്റിന്റെയും റിപ്പോര്‍ട്ടിന്റെയും ഗുണമേന്‍മ വര്‍ധിപ്പിച്ചതായി സ്‌കീമിന്റെ ആമുഖത്തില്‍ പറയുന്നു. 23000-ഓളം സംഘങ്ങള്‍ ഉണ്ടെങ്കിലും ഓഡിറ്റ് ചെയ്യാവുന്നവ 18794 എണ്ണം മാത്രമാണ്.