സൈനികർക്ക് ഐക്യ ദാർഢ്യവുമായി സിറ്റിബാങ്കും എം വി ആർ കാൻസർ സെന്ററും ഇന്ന് പ്രതിജ്ഞയെടുക്കും
ഭീകരവാദത്തിനെതിരെ സമാധാനത്തിനായി പോരാടുന്ന ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു 13ന് വൈകിട്ട് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിലെയും എം വി ആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിൽ ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ദീപം തെളിയിക്കുകയും ചെയ്യും. വൈകിട്ട് ആറിന് കോഴിക്കോട് മുതലക്കുളം മൈതാനത്ത് നിന്ന് ആരംഭിക്കുന്ന ജീവനക്കാരുടെ റാലി മാനാഞ്ചിറ സ്ക്വയറിൽ സമാപിക്കും. തുടർന്ന് 500ലധികം പേർ ദീപങ്ങൾ തെളിയിക്കും.