സഹകരണ ലോകോളേജ്‌ ഹ്രസ്വചിത്രമല്‍സരം നടത്തും

Moonamvazhi

തൊടുപുഴ താലൂക്ക്‌ വിദ്യാഭ്യാസഹകരണസംഘത്തിന്റെ സഹകരണ ലോകോളേജായ കോഓപ്പറേറ്റീവ്‌ സ്‌കൂള്‍ ഓഫ്‌ ലോ തൊടുപുഴ ഇന്റര്‍കൊളീജിയറ്റ്‌ ഹ്രസ്വചിത്രമല്‍സരം നടത്തും. മയക്കുമരുന്നുകളും മനുഷ്യാവകാശങ്ങളും ആണു വിഷയം. ഒന്നാംസമ്മാനം ഏഴായിരം രൂപയും രണ്ടാംസമ്മാനം അയ്യായിരം രൂപയും മൂന്നാംസമ്മാനം മൂവായിരം രൂപയുമാണ്‌. കോളേജിലെ മയക്കുമരുന്നുവിരുദ്ധസെല്ലാണു സംഘാടകര്‍. അംഗീകൃതകോളേജുകളിലെയും സര്‍വകലാശാലകളിലെയും ബിരുദ,ബിരുദാനന്തരവിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. ഓരോ ടീമിലെയും അംഗങ്ങള്‍ ഒരേ സ്ഥാപനത്തില്‍നിന്നായിരിക്കണം. ഓരോടീമും ഡിസംബര്‍ എട്ടിനു വൈകി്‌ട്ട്‌ അഞ്ചിനകം എന്‍ട്രി സമര്‍പ്പിക്കണം. ക്രെഡിറ്റുകള്‍ അടക്കം അഞ്ചുമിനിറ്റാണു ദൈര്‍ഘ്യം. ഒരു കോളേജില്‍നിന്ന്‌ ഒരു എന്‍ട്രി മാത്രമേ പാടുള്ളൂ. ഏതു ഭാഷയിലുമാവാം. എന്നാല്‍ സംഭാഷണങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ അല്ലെങ്കില്‍ ഇംഗ്ലീഷില്‍ സബ്‌ടൈറ്റില്‍ നിര്‍ബന്ധമാണ്‌. മൗലികസൃഷ്ടിയായിരിക്കണം.

അന്തിമസബ്‌മിഷന്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ (എംപി4/എംഒവി) ആയിരിക്കണം.ഫിലിം Anti-Narcotic Cell CSL. 7736149891 എന്ന ടെലഗ്രാമില്‍ ആണ്‌ അയക്കേണ്ടത്‌. സംവിധായകന്റെ 150 വാക്കില്‍ കവിയാത്ത പ്രസ്‌താവനയും ടീംഅംഗങ്ങളുടെ പട്ടികയും അവരുടെ കോളേജ്‌ ഐഡി തെളിവും വയ്‌ക്കണം.വിഷയത്തോടുള്ള പ്രസക്തിക്കു 40%, മൗലികതക്കും സര്‍ഗാത്മകതക്കും 30%, വര്‍ണനാഘടനക്കും ഫലപ്രദായകത്വത്തിനും 30% എന്നിങ്ങനെയാണു വിലയിരുത്തല്‍ മാനദണ്ഡം. അനാവശ്യവും അമിതവുമായ അക്രമം, പ്രകടമായ ലൈംഗികത, വിദ്വേഷപ്രസംഗം, നിയമവിരുദ്ധപ്രവര്‍ത്തനം പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കം, ഏതെങ്കിലും വിഭാഗത്തിനെതിരായ വിവേചനം എന്നിവ പാടില്ല.

Moonamvazhi

Authorize Writer

Moonamvazhi has 766 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!