റബ്‌കോ സര്‍ക്കാരിനു കൊടുക്കേണ്ട 520 കോടി ഓഹരിയാക്കും; കല്ലേറ്റുങ്കര ബാങ്കിനു നബാര്‍ഡ്‌ വായ്‌പക്കു ഗ്യാരണ്ടി

Moonamvazhi

കേരളസംസ്ഥാനറബ്ബര്‍ സഹകരണലിമിറ്റഡ്‌ (റബ്‌കോ) സര്‍ക്കാരിനു നല്‍കാനുള്ള 520.90 കോടിരൂപയുടെ ബാധ്യത റബ്‌കോയിലുള്ള സര്‍ക്കാര്‍ഓഹരിയാക്കിമാറ്റാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. കല്ലേറ്റുങ്കര സര്‍വീസ്‌ സഹകരണബാങ്കില്‍നിന്നു സ്ഥിരനിക്ഷേപം ലഭിക്കാത്ത സാഹചര്യത്തില്‍ അതിനായി സര്‍ക്കാര്‍ ലഭ്യമാക്കിയ ഗ്യാരന്റി റദ്ദാക്കി, ദേശീയകാര്‍ഷികഗ്രാമവികസനബാങ്കു (നബാര്‍ഡ്‌) വഴി 20 കോടിരൂപ വായ്‌പ ലഭ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാനും തീരുമാനിച്ചു. കൃഷിവകുപ്പിന്റെ കീഴിലുള്ള കേരള അഗ്രോബിസിനസ്‌ കമ്പനിക്ക്‌ കാര്‍ഷികാവശ്യത്തിന്‌ ഹെക്ടറിന്‌ 750 രൂപ നിരക്കില്‍ ഭൂമി പാട്ടത്തിനു നല്‍കാനും തീരുമാനിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 993 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!