റിസര്‍വ് ബാങ്കിന്റെ ഗവേഷണസ്ഥാപനത്തില്‍ ഡയറക്ടര്‍, സീനിയര്‍ അഡൈ്വസര്‍ ഒഴിവുകള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വതന്ത്ര ഗവേഷണപഠനസ്ഥാപനമായ ആധുനികധനഗവേഷണപഠനകേന്ദ്രത്തില്‍ (സെന്റര്‍ ഫോര്‍ അഡ്വാന്‍സ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്റ് ലേണിങ് – സി.എ.എഫ്.ആര്‍.എ.എല്‍) ഡയറക്ടറുടെയും സീനിയര്‍ അെൈഡ്വസറുടെയും തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുതസ്‌തികയുടെയും യോഗ്യതകള്‍ ഒന്നുതന്നെ.ധനശാസ്‌ത്രത്തിലോ ഫിനാന്‍സിലോ പി.എച്ച്‌ഡി, ഉന്നതനിലവാരമുള്ള ഗവേഷകരടങ്ങുന്ന മികച്ച ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിലോ വളര്‍ത്തിയെടുക്കുന്നതിലോ പരിചയം, അത്യുന്നത പഠനജേര്‍ണലുകളിലും പുസ്‌തകങ്ങളിലുമായി കേന്ദ്രബാങ്കുകള്‍ക്കു താല്‍പര്യമുള്ള സൂക്ഷ്‌മധനശാസ്‌ത്രവും ഫിനാന്‍സുംപോലുള്ള മേഖലകളില്‍ മികവുറ്റ പ്രസിദ്ധീകൃതകൃതികള്‍, 25കൊല്ലത്തെ ഗവേഷണ-അധ്യാപനപരിചയം എന്നിവയാണവ. ഇന്ത്യന്‍ പൗരത്വമുള്ളയാളായിരിക്കണം. 2025 ജൂലൈ ഒന്നിന് 62 വയസ്സു കവിയരുത്. അഞ്ചുവര്‍ഷത്തേക്കാണു നിയമനം. അപേക്ഷാമാതൃകയും മറ്റുവിവരങ്ങളും rbi.org,inല്‍ കിട്ടും.