മാര്‍ച്ച് 31നു ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആര്‍.ബി.ഐ നിര്‍ദേശം
മാര്‍ച്ച് 31 തിങ്കളാഴ്‌ച അവധി ദിവസമാണെങ്കിലും റിസര്‍വ് ബാങ്കിന്റെ എല്ലാ ഏജന്‍സിബാങ്കും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണിത്. സര്‍ക്കാരുമായി ബന്ധപ്പെട്ട സാമ്പത്തികഇടപാടുകള്‍ 2024-25 സാമ്പത്തികവര്‍ഷംതന്നെ പൂര്‍ത്തിയാക്കുന്നതിനാണിത്. സര്‍ക്കാര്‍കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ഏജന്‍സി ബാങ്കുകളുടെ എല്ലാ ശാഖയും അന്നു പ്രവര്‍ത്തിക്കണമെന്നാണു നിര്‍ദേശം. ഈദുല്‍ഫിത്തര്‍ അവധിദിനമാണു മാര്‍ച്ച് 31.