പ്രാഥമിക സംഘങ്ങള്‍ക്കു പമ്പുകള്‍ക്ക് അപേക്ഷിക്കാം
എണ്ണക്കമ്പനികള്‍ പരസ്യം ചെയ്യുമ്പോള്‍ പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങള്‍ക്ക് ഹോള്‍സെയില്‍ പമ്പുകള്‍ക്കായി ഓണ്‍ലൈന്‍ അപേക്ഷ അയക്കാവുന്നതാണെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ പാര്‍ലമെന്റിനെ അറിയിച്ചു. ഇവയ്‌ക്കു ഹോള്‍സെയില്‍ കണ്‍സ്യൂമര്‍ പമ്പുകളെ റീട്ടെയില്‍ ഔട്ട് ലെറ്റുകളാക്കാനുള്ള ഒറ്റത്തവണ ഒാപ്‌ഷനും ലഭ്യമാണ്. 286സംഘങ്ങള്‍ ഇന്ധനഡീലര്‍ഷിപ്പിന് അപേക്ഷിച്ചു. 26 എണ്ണത്തെ തിരഞ്ഞെടുത്തു. 116 എണ്ണം റീട്ടെയില്‍ ആക്കാന്‍ ഓപ്‌റ്റ് ചെയ്‌തു. 56 എണ്ണം പ്രവര്‍ത്തനം തുടങ്ങി. ജാര്‍ഖണ്ഡില്‍ രണ്ടുസംഘങ്ങള്‍ എല്‍പിജി ഡീലര്‍ഷിപ്പിന് അപേക്ഷിച്ചു. പെംട്രോളിയം പ്രകൃതിവാതകമന്ത്രാലയം പ്രാഥമികസംഘങ്ങള്‍ക്കു കമ്പൈന്റ് കാറ്റഗറി രണ്ടില്‍ ഇന്ധനഡീലര്‍ഷിപ്പും കമ്പൈന്റ് കാറ്റഗറിയില്‍ എല്‍പിജി ഡീലര്‍ഷിപ്പും അനുവദിക്കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഷാ അറിയിച്ചു.