ശ്രീകല ആർഎസ്സിന് യാത്രയയപ്പ്
സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻബോർഡിൽ നിന്നു വിരമിക്കുന്ന ശ്രീകല ആർഎസ്സിന് ഭരണസമിതിയും, സ്റ്റാഫ് വെൽഫേർ കമ്മിറ്റിയും യാത്ര അയപ്പ് നൽകി. പെൻഷൻ ബോർഡ് ചെയർമാൻ ആർ തിലകൻ ഉത്ഘാടനം ചെയ്തു. ഭരണസമിതിയുടെ ഉപഹാരവും അദ്ദേഹം നൽകി. ഭരണ സമിതി യംഗം പി എസ് ജയചന്ദ്രൻ അദ്ധ്യക്ഷനായി. സ്റ്റാഫ് വെൽഫേർ കമ്മിറ്റിയുടെ ഉപഹാരം വെൽഫേർ കമ്മിറ്റി പ്രസിഡണ്ട് മഞ്ചു എ വി നൽകി. ഭരണസമിതി അംഗങ്ങളായ എം സുകുമാരൻ, വി ജി സുരേന്ദ്രൻ, സുമഹർഷൻ, പി ശ്യാംകുമാർ, അഡീഷണൽ രജിസ്ട്രാർ മാരായ അഞ്ജന എസ്, സജീർ എം, ശ്രീകുമാർ എ, ജീവനക്കാരായ എസ് ഗോപീകൃഷ്ണ, സൂര്യകൃഷണകുമാർ തുടങ്ങിയവർ ആശംസ നേർന്നു. പെൻഷൻ ബോർഡ് സെക്രട്ട്രറി- അഡീഷണൽ രജിസ്ട്രാർ പി വി വീണ സ്വാഗതവും, സ്റ്റാഫ് വെൽഫേർ കമ്മിറ്റി സെക്രട്ടറി സതീശൻ പി കെ നന്ദിയും പറഞ്ഞു.