പെന്‍ഷന്‍: കെപിസിഎസ്‌പിഎ നിയമനടപടിക്ക്
സഹകരണപെന്‍ഷന്‍ പരിഷ്‌കരണം സംബന്ധിച്ചും പെന്‍ഷന്‍ഫണ്ട് ട്രഷറിയിലേക്കു മാറ്റുന്നതുസംബന്ധിച്ചുമുള്ള അവ്യക്തതയുടെ കാര്യത്തില്‍ നിയമനടപടി കൈക്കൊള്ളാന്‍ കേരള പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി തീരുമാനിച്ചു. രാവിലെ സര്‍ക്കുലര്‍ ഇറക്കി അന്നുതന്നെ പിന്‍വലിച്ചത് അപലപനീയമാണ്. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പെന്‍ഷന്‍ഫണ്ട് ട്രഷറിയിലേക്കു മാറ്റുമോ എന്നു ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശങ്കയുണ്ട്. അനിശ്ചിതത്വം ഉടര്‍തീര്‍ക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പാലക്കാട്ട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനവൈസ്‌പ്രസിഡന്റ് എന്‍.കെ. രാമന്‍ അധ്യക്ഷനായി. സംസ്ഥാനജനറല്‍ സെക്രട്ടറി എന്‍. സ്വാമിനാഥന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനസെക്രട്ടറി എം.ജെ. ജോര്‍ജ്, വി. ഷണ്‍മുഖന്‍, കെ. ഗോവിന്ദന്‍, പാലക്കാട് ജില്ലാപ്രസിഡന്റ് സി. രമേഷ്‌മോന്‍, സി. ശിവസുന്ദരന്‍, പി.കെ. സണ്ണി എന്നിവര്‍ സംസാരിച്ചു.